HOME
DETAILS

ഹബീബ് റഹ്മാന് യാത്രയയപ്പ് നൽകി 

  
backup
August 09 2020 | 13:08 PM

jisan-isf-programe

    ജിസാൻ: പ്രവാസ ലോകത്തെ പൊതു പ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക് കമ്മറ്റി വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ വൈലിശ്ശേരിക്ക് ജിസാൻ ബ്ലോക്ക് കമ്മറ്റി യാത്രയയപ്പ് നൽകി. ദമാമിൽ പ്രവാസം തുടങ്ങിയ ഹബീബ്  തന്ടെ പതിനാറ് വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. പത്ത് വർഷത്തോളം റിയാദ് ഹെൽത്ത് മിനിസ്ട്രിയുടെ എന്ജിനീറിങ് ആന്റ് ഡിസൈൻ ഡിപ്പാർട്ട്‌മെൻ്റിൽ ആയിരുന്നു.ഒന്നര വർഷമായി ജിസാൻ ന്യൂ എയർപോർട്ട് പ്രോജക്റ്റിൽ ജോലിചെയ്തു വരികയായിരുന്നു.

      സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മറ്റി അംഗം, റിയാദ് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ്, ജിസാൻ പ്രവാസി കോർഡിനേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ചേലേമ്പ്ര കൂട്ടായ്‌മ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നു. പ്രവാസത്തിനിടയിൽ സൈക്കോളജിക്കൽ കൗണ്സലിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ ഹബീബ് കോവിഡ്-19 ലോക്ഡൗൺ കാലത്ത് ആക്സസ് ഇന്ത്യ സഊദി ചാപ്റ്ററിന്റെ കീഴിൽ ടെലിഫോൺ കൗണ്സലിംഗിലൂടെ നിരവധി പേർക്ക് സാന്ത്വനം നൽകിയിട്ടുണ്ട്.

     ജിസാനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് സെക്രട്ടറി സനോഫർ തിരുവനന്തപുരം ഉപഹാരം കൈമാറി. സോഷ്യൽ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുസ്തഫ ചെറുതുരുത്തി, ഗഫൂർ മൂന്നിയൂർ, റഹീം കുന്നുംപുറം. ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം ജിസാൻ കേരള ചാപ്റ്റർ സെക്രട്ടറി അൻവർഷാ, ഏരിയ സെക്രട്ടറി ജംഷീദ്എന്നിവർ  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago