രക്ഷകന് വോട്ട് അഭ്യര്‍ഥിച്ച് മണ്‍റോ തുരുത്തുകാര്‍
കൊല്ലം: മണ്‍റോ തുരുത്ത് നിവാസികള്‍ക്ക് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടില്ല. എങ്കിലും കോരിച്ചൊരിയുന്ന മഴയത്തും മണ്‍റോ തുരുത്ത് നിവാസികള്‍ കെ.എന്‍ ബാലഗോപാലന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തില്‍ ഇറങ്ങി.
മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന മണ്‍റോ തുരുത്തിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ബാലഗോപാലിന് വിജയാശംസകളുമായിട്ടാണ് അവരെത്തിയത്. മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന മണ്‍റോ തുരുത്ത് നിവാസികള്‍ പെരുമണില്‍ നിന്ന് സൈക്കിള്‍ റാലിയായാണ് കൊല്ലത്തെത്തിയത്.
രാജ്യസഭാ അംഗമായിരിക്കെ കെ.എന്‍ ബാലഗോപാലാണ് പാര്‍ലമെന്റിലും പരിസ്ഥിതി വ്യതിയാനങ്ങളെക്കുറിച്ച് തായ്‌ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിലും മണ്‍റോ തുരുത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പഠന സംഘങ്ങള്‍ മണ്‍റോ തുരുത്തിലെത്തി.
തുരുത്തിന്റെ ടൂറിസം സാധ്യതകളും വര്‍ധിച്ചു. കെ.എന്‍ ബാലഗോപാല്‍ മുന്‍കൈയെടുത്ത് ഒരു ഭവനമാതൃകയും മണ്‍റോ തുരുത്തിനായി ഒരുക്കി. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്‍റോ തുരുത്തില്‍ നിര്‍മിക്കുന്ന ആംഫിബിയസ് വീടിന്റെ ശില്‍പിയും ബാലഗോപാലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."