HOME
DETAILS
MAL
പെട്ടിമുടി ദുരന്തം: 10 ലക്ഷം രൂപ സഹായധനം നല്‍കണമെന്ന് ചെന്നിത്തല
backup
August 10 2020 | 03:08 AM
തൊടുപുഴ : മൂന്നാറിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം നല്‍കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്ശിക്കേവ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ എത്തിയ മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തബാധിത പ്രദേശത്തും സന്ദര്‍ശനം നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം ഇനിയെങ്കിലും ഇവിടെ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."