HOME
DETAILS
MAL
ഫ്‌ളാറ്റ് അഴിമതി: അനില്‍ അക്കര ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
backup
August 10 2020 | 03:08 AM
വടക്കാഞ്ചേരി : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ കോടികളുടെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എം എല്‍ എ അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു .
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയതായും എം എല്‍ എ അറിയിച്ചു. നിര്‍മാണത്തിനുള്ള തുക എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുവച്ച് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടതോടെ 2019 ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയിലെ പോരായ്മകള്‍ താന്‍ മുഖ്യമന്ത്രിയെ നവമാധ്യമം വഴി അറിയിക്കുകയും, സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ് .
ഒരു കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഈ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മിഷനാണെന്ന് സ്വപ്ന തന്നെ സമ്മതിച്ചതാണ്. നിര്‍മാണ കമ്പനിയായ യൂനിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തുക ലഭിച്ച തെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയില്‍ നേരിട്ട് പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയില്ല, അങ്ങനെ വേണമെങ്കില്‍ മാതൃ എന്‍.ജി.ഒ ആയ റെഡ് ക്രോസിനെ ഏല്‍പ്പിക്കണം. റെഡ് ക്രോസിന്റെ ഇന്ത്യയിലെ പ്രസിഡന്റ് രാഷ്ട്രപതിയും, ചെയര്‍മാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമാണ്. രാഷ്ട്രപതി ഭവനും, കേന്ദ്ര സര്‍ക്കാരും അറിയാതെ എങ്ങനെ യു.എ.ഇ റെഡ് ക്രസന്റ് കേരളത്തില്‍ പണം ചെലവാക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കണമെന്നും അനില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."