ജീവനക്കാര്‍ക്ക് പ്രവേശനം അനുവദിച്ചില്ല; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബഹളം
കൊണ്ടോട്ടി: എയര്‍ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് കരാര്‍ ഏറ്റെടുത്ത കുള്ളാര്‍ കമ്പനി ജീവനക്കാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബഹളം.
ഇതിനേത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ വൈകിട്ടുള്ള ജോലികള്‍ക്കായി കരാര്‍ ജീവനക്കാര്‍ എത്തിയതോടെയാണ് ടെര്‍മിനലിനകത്തേക്ക് പ്രവേശനം നിഷേധിച്ചത്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ അനുവദിക്കേണ്ട പാസിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ ജീവനക്കാരെ തടയുകയായിരുന്നു.
400 ലധികം ജീവനക്കാരുടെ ജോലികള്‍ മുടങ്ങിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനംതന്നെ അവതാളത്തിലായി. ഇതോടെയാണ് യാത്രക്കാര്‍ ക്ഷുഭിതരായത്.
പിന്നീട് രാത്രി എട്ടുമണിയോടെ കൊണ്ടോട്ടി സി.ഐ സന്തോഷ്, എസ്.ഐ പി.ടി ബിജോയ് എന്നിവര്‍ എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ജനാര്‍ദനുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടുദിവസത്തേക്ക് താല്‍ക്കാലികമായി പാസ് അനുവദിക്കുകയായിരുന്നു.
കരാര്‍ ജീവനക്കാര്‍ക്ക് പാസ് പുതുക്കി നല്‍കേണ്ടെന്നാണ് പുതിയ വ്യോമയാന നയം. ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക ജീവനക്കാര്‍ക്കുളള പാസ് അനുവദിക്കാതിരുന്നത്. വിമാനകമ്പനികള്‍ തന്നെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികളും നിര്‍വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."