HOME
DETAILS
MAL
കനത്ത മഴ: നാടുകാണിച്ചുരത്തില്‍ വിള്ളല്‍
backup
August 10 2020 | 04:08 AM
എടക്കര: അന്തര്‍ സംസ്ഥാന പാതയായ നാടുകാണി ചുരം പാതയില്‍ വീണ്ടും വിള്ളല്‍. ഒന്നാം വളവിന് മുകളില്‍ അത്തിക്കുറുക്കിലാണ് മുപ്പത് മീറ്ററോളം നീളത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ മഴയായിരുന്നു ചുരം മേഖലയില്‍ അനുഭവപ്പെട്ടത്.
ചുരം താഴ്വരയോട് ചേര്‍ന്നുള്ള ഭാഗത്ത് മുപ്പത് മീറ്ററോളം നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഭാഗത്താണ് വിള്ളലുണ്ടായിരിക്കുന്നത്. എന്നാല്‍, വിള്ളല്‍ കാരണം റോഡിലൂടെയുള്ള ഗതാഗതത്തിന് തടസമില്ല. അതേസയം, വിള്ളലുണ്ടായ ഭാഗത്തിന് താഴെയുള്ള പ്രദേശത്ത് നൂറില്‍പരം കുടുംബങ്ങള്‍ താമസിക്കുന്നുവെന്നത് ആശങ്കയുണര്‍ത്തുന്നു.
വിള്ളലിന് പുറമെ കഴിഞ്ഞ പ്രളയകാലത്ത് റോഡിലേക്ക് പാറക്കെട്ടുകള്‍ വീണ തകരപ്പാടിയില്‍ വീണ്ടും കല്ലുകള്‍ റോഡിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും റോഡിലെ ഗതാഗതത്തിന് തടസ്സമായിട്ടില്ല. നിലവില്‍ ചുരം വഴിയുള്ള രാത്രി യാത്രക്ക് മാത്രമേ ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."