HOME
DETAILS
MAL
ഒന്‍പതു ദിവസത്തിനിടെ 10,000 കടന്ന് രോഗികള്‍; ഓഗസ്റ്റിലെ കൊവിഡ് കണക്ക് നിര്‍ണായകം
backup
August 10 2020 | 04:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്ന് കണക്കാക്കിയ ഓഗസ്റ്റില്‍ ഒന്‍പതു ദിവസത്തിനിടെ രോഗം ബാധിച്ചത് 10,718 പേര്‍ക്ക്. രോഗം കൂടുന്നതിനൊപ്പം മരണസംഖ്യയിലും വര്‍ധനയുണ്ട്. ഈ ദിവസങ്ങളില്‍ 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോള്‍, വിവിധ കാരണങ്ങളാല്‍ പട്ടികയില്‍ നിന്നൊഴിവാക്കിയ 30 മരണം വേറെയുമുണ്ട്.
കൊവിഡില്‍ ഓഗസ്റ്റ് മാസം നിര്‍ണായകമാവുമെന്നായിരുന്നു മുന്നറിയിപ്പുകള്‍. ഓഗസ്റ്റിലേക്ക് കടന്നപ്പോള്‍ പ്രതിദിന കേസ് ആയിരത്തിന് താഴെ നിന്നത് ഒരുദിവസം മാത്രമാണ്. രോഗം സ്ഥിരീകരിച്ചതില്‍ 2625ഉം തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെ മാത്രം വ്യാപനമെന്നതാണ് സ്ഥിതി. ലോക്ക്ഡൗണിലും ജില്ലയില്‍ വ്യാപനം കുറയുന്നില്ലെന്ന് മാത്രമല്ല ക്ലസ്റ്ററുകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ടിട്ടും സ്ഥിതിയില്‍ മാറ്റമില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു.
പ്രതിദിനം 18,000 കേസുകള്‍ വരെയാകാമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ എന്നതാണ് ശ്രദ്ധേയം. സെപ്തംബര്‍ പകുതിയോടെ രോഗവ്യാപനം കുറഞ്ഞുതുടങ്ങുമെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്തിന് വരുംദിവസങ്ങള്‍ അതീവ നിര്‍ണായകമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിനിടെ സംസ്ഥാനത്തെ രോഗമുക്തിയും ഉയര്‍ന്നിട്ടുണ്ട്. ഒന്‍പതു ദിവസത്തിനിടെ 8,809 പേര് രോഗമുക്തി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."