HOME
DETAILS
MAL
ഭാഷാ പഠനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം: ജിഫ്‌രി തങ്ങള്‍
backup
August 10 2020 | 04:08 AM
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തില്‍ അറബി ഉള്‍പെടെയുള്ള ഭാഷാപഠനത്തിനോട് അധികൃതര്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്നും വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളില്‍ അറബി, ഉറുദു, സംസ്‌കൃതം വിഷയങ്ങള്‍ ഉള്‍പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.
നിരന്തരമായ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് ചില ക്ലാസുകളില്‍ മാത്രം ഭാഷാ പഠനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പൂര്‍ണമായും തുടങ്ങിയിട്ടില്ല. ജൂണ്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ ടൈംടേബിളില്‍ ഭാഷാ പഠനം ഉള്‍പ്പെടുത്തിയിരുന്നില്ല.
മികച്ച അധ്യാപകര്‍ ഉണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ ചിത്രീകരിച്ച് വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് എത്തിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പുലര്‍ത്തുന്ന അലംഭാവം തുടരുകയാണ്. അറബി ഉള്‍പെടെയുള്ള ഭാഷകളില്‍ ക്ലാസുകള്‍ ഇല്ലാത്തത് അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
അറബി, ഉറുദു, സംസ്‌കൃതം വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് കൂടാതെ തമിഴ്, കന്നട വിഷയങ്ങള്‍ക്കും വിക്ടേഴ്‌സില്‍ ക്ലാസ് ലഭ്യമാണെന്നിരിക്കെ ബഹുഭൂരിഭാഗം കുട്ടികള്‍ പഠിക്കുന്ന ഭാഷകള്‍ക്ക് ക്ലാസില്ലാത്തത് നീതി നിഷേധമാണെന്നും ഭാഷാ വിഷയങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."