HOME
DETAILS

മീനങ്ങാടി സ്‌റ്റേഡിയം റോഡ് ചളിക്കളമായിട്ട് വര്‍ഷങ്ങള്‍

  
backup
July 19 2016 | 17:07 PM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b


മീനങ്ങാടി: ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കെട്ടിനിന്ന് ചളിക്കളമാകുന്ന മീനങ്ങാടി ടൗണിലെ സ്റ്റേഡിയത്തിലേക്കിറങ്ങുന്ന റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളും പ്രദേശവാസികളും ഏറെ ആശ്രയിക്കുന്ന റോഡ് ഗതാഗതത്തിന് അനുയോജ്യമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ് അധികൃതര്‍ അവഗണിക്കുന്നത്.
ടൗണില്‍ നിന്നും സ്റ്റേഡിയം റോഡ്, സ്‌കൂള്‍, ഹോസ്പിറ്റല്‍ റോഡുകള്‍ എന്നിവിടങ്ങളിലേക്കെത്താനുള്ള എളുപ്പമാര്‍ഗമാണ് ചളിക്കളമായി കിടക്കുന്ന ഈ പാത. ടൗണിലെ ഗതാഗത കുരുക്കിനും പരിഹാരമാണ് ഈറോഡ്. ദേശീയ പാതയില്‍ നിന്ന് സ്റ്റേഡിയം റോഡിലേക്ക് നൂറ് മീറ്റര്‍മാത്രം അകലമുള്ള ഈ റോഡില്‍ പകുതിയോളം ദൂരം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന ഭാഗങ്ങളില്‍ ചളിയും വെള്ളവും കെട്ടിക്കിടന്ന് കാല്‍നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയാണ് നിലവില്‍. കായിക മേളകളും വിവിധ ടൂര്‍ണമെന്റുകളും വിജ്ഞാന  സദസുകള്‍ക്കും വേദിയാകുന്ന മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. കാല്‍നട യാത്രക്കും വാഹന ഗതാഗതത്തിനും റോഡ് അനുയോജ്യമാക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന് നാട്ടുകാരും ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago