HOME
DETAILS

ലൈഫ് പദ്ധതിയില്‍ ക്രമക്കേട്; റെഡ് ക്രസന്റുമായുള്ള ഇടപാട് മുഖ്യമന്ത്രി വ്യക്തമാക്കണം: ചെന്നിത്തല

  
backup
August 10 2020 | 08:08 AM

pinarayi-vijayan-life-mission-allegations-chennithala

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ക്രമക്കേടെന്ന് ആരോപണം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്റിന്റെ സഹായത്തോടെ വീടുകള്‍ നിര്‍മിക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ചെന്നിത്തല റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയതോടെ ഉത്തരവാദിത്വം തീര്‍ന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി കമ്മീഷന്‍ കിട്ടിയെന്ന് സ്വപ്ന പറയുന്നു. ഈ തുകയാണ് ലോക്കറില്‍ വച്ചത്. ലൈഫ് പദ്ധതിയില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മുഖ്യമന്ത്രി ദുബൈയില്‍ പോകുന്നതിന് 4 ദിവസം മുന്‍പ് ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ദുബൈയില്‍ പോയിയെന്നും ഈ ചര്‍ച്ചയിലാണ് വീട് വയ്ക്കാനുള്ള ധാരണയായതെന്നും ചെന്നിത്തല പറഞ്ഞു.

റെഡ് ക്രസന്റ് റെഡ് ക്രോസിന്റെ ഭാഗമാണ്. സാധാരണ രീതിയില്‍ ഇവിടെയുള്ള റെഡ് ക്രോസിനെ ബന്ധപ്പെട്ടാണ് പദ്ധതി നടത്തുക. എന്നാല്‍ ഇവിടെയുള്ള റെഡ് ക്രോസിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ ഇതിനെ കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. വേറെ എന്ത് രീതിയാണ് ഇവിടെ സ്വീകരിച്ചതെന്നും നേരിട്ട് എങ്ങനെ നടപ്പായിയെന്നും ചെന്നിത്തല ചോദിച്ചു. ഇത് ലോ ഡിപാര്‍ട്ട്മന്റിന്റെ അനുമതിയോട് കൂടിയാണെന്ന് അറിയുന്നു.

റെഡ് ക്രസന്റും ലൈഫുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ എംഒയു ഒപ്പിട്ടുണ്ടോ? യോഗത്തില്‍ സ്വപ്‌ന സുരേഷ് ഉണ്ടായിരുന്നോ? യൂണി ടാക് എന്ന സ്വകാര്യ കമ്പനിയെ നടത്തിപ്പിനായി തെരഞ്ഞെടുത്തു. ഈ കമ്പനിയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ബന്ധമുണ്ട്. ഒരു കോടി രൂപ സ്വപ്‌ന സുരേഷ് കമ്മീഷന്‍ പറ്റാനുള്ള സാഹചര്യം എങ്ങനെയുണ്ടായിയെന്നും ചെന്നിത്തല ചോദിച്ചു.

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയിലും കമ്മീഷന്‍ വാങ്ങിയെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago