മന്ദലാകുന്ന് കടപ്പുറത്ത് തിരയില്‍പ്പെട്ട് കുട്ടിയെ കാണാതായി
ചാവക്കാട്: മന്ദലാകുന്ന് കടപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരില്‍ ഒരാളെ കാണാതായി. കുട്ടിയെ കാണാതായ കാര്യം പുറം ലോകമറിയുന്നത് രക്ഷപ്പെട്ട കുട്ടി ആശുപത്രിയില്‍ പ്രവേശിച്ചിച്ച് ബോധം തെളിഞ്ഞതിനു ശേഷം.
മന്ദലംകുന്ന് കിണറിന് കിഴക്ക് കോലയില്‍ കബീറിന്റെ മകന് റസിന് എന്ന റിച്ചുവിനെയാണ്(13) കടലില്‍ കാണാതായത്. കൂട്ടുകാരന് മാളിയേക്കല്‍ ഹുസൈന്റെ മകന് മുഹമ്മദ് അദ്നാനെയാണ് (13) സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
കുട്ടിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന അദ്നാന് രാത്രി ഏഴരയോടെ ബോധം തെളിഞ്ഞപ്പോഴാണ് റിച്ചു എന്ന കുട്ടി കൂടി തിരയില്‍പ്പെട്ട കാര്യം പറയുന്നത്. ഇന്നലെ വൈകിട്ട് ആറോടെയാണ് അഞ്ചംഗ സംഘം കടലില്‍ കുളിക്കാനിറങ്ങിയത്.
അദ്നാന് നല്കിയ വിവരത്തെ തുടര്‍ന്നാണ് പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് കടപ്പുറത്ത് തെരച്ചില്‍ ആരംഭിച്ചത്.
രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."