HOME
DETAILS

ആത്മസമര്‍പ്പണത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; തങ്കിപ്പള്ളിയില്‍ വന്‍തിരക്ക്

  
backup
April 18, 2019 | 7:37 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8

ചേര്‍ത്തല: ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്‍ ഒറ്റികൊടുക്കപ്പെട്ടതിന്റെ തലേന്ന് ശിഷ്യന്‍മാരുമെത്ത് അന്ത്യ അത്താഴം കഴിക്കുന്നതിന്റെ സ്മരണയായാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ പെസഹ വ്യാഴം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് അഞ്ചിന് പള്ളി മൈതാനിയില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വികാരി ഫാ.തോമസ് പനക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുവത്താഴ സമൂഹ ദിവ്യബലി, ഫാ.ഗാസ്പര്‍കടവിപ്പറമ്പില്‍ വചന പ്രഘോഷണം നടത്തും. തുടര്‍ന്ന്
ക്രിസ്തുനാഥന്‍ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ സ്മരണ പുതുക്കി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ വിനയത്തിന്റെ മാതൃക നല്‍കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. ഏഴിന് സ്‌നേഹദീപകാഴ്ച ജില്ലാ പോലീസ് മേധാവി കെ.എം.ടോമി ആദ്യ ദീപം തെളിക്കും.
തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വെഞ്ചരിപ്പ് രാത്രി 12 ന് ദേവാലയത്തിനകത്ത് പേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഭുത പീഢാനുഭവ തിരുസ്വരൂപം കൊച്ചി രൂപതാ ബിഷപ്പ് ഡോ: ജോസഫ് കരിയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പള്ളിമുറ്റത്തെ മുല്ലപ്പൂ പന്തലില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കായി തിരുസ്വരൂപംതൊട്ട് വണങ്ങുന്നതിനായി തുറന്ന് കൊടുക്കും. ഇത് ഭുഃഖവെള്ളിയാഴ്ച രാത്രി 12 വരെ തുടരും. ദുഃഖവെള്ളിയിലും ഇവിടെ തീര്‍ഥാടകരുടെ വന്‍തിരക്കായിരിക്കും. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് നിരവധി തീര്‍ഥാടകരാണ് എത്തി കൊണ്ടിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പള്ളിക്കമ്മിറ്റിയോടെപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും പ്രവര്‍ത്തിക്കുന്നു. പള്ളിയിലും, തിരുസ്വരുപ സന്നിധാനത്തും, പള്ളിയുടെ പരിസര പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രൂക്ഷമായ വേനല്‍ ചൂടിനെതിരെ പള്ളി മൈതാനം മുഴുവനും പന്തലുകള്‍ നിര്‍മ്മിച്ചും കുടിവെള്ളം സജ്ജീകരിച്ചും സംഘാടകമ്മിറ്റി പ്രവര്‍ത്തിക്കുന്നു. പള്ളിയില്‍ എത്തുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി യുടെ പ്രത്യേക സര്‍വിസ് ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത്തല്ല, ഏകദിനത്തിൽ ഗില്ലിന് പകരം ഇന്ത്യയെ നയിക്കുക അവനായിരിക്കും; കൈഫ്‌

Cricket
  •  2 months ago
No Image

5 വയസുള്ള കുട്ടി ഫ്ലാറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  2 months ago
No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  2 months ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  2 months ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  2 months ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  2 months ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  2 months ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  2 months ago