HOME
DETAILS

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

  
Web Desk
February 25, 2026 | 7:03 AM

donald trump repeats claim of stopping indiapakistan war india rejects assertion

വാഷിങ്ടണ്‍: ഇന്ത്യ പാക് യുദ്ധം നിര്‍ത്തിച്ചത് താനാണെന്ന് വീണ്ടും അവകാശവാദം മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. യു.എസ് ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ ഏകദേശം 35 ദശലക്ഷം ആളുകള്‍ മരിക്കുമായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെടുന്നു. തന്റെ ഭരണത്തിന്റെ രണ്ടാം ഘട്ട ചുമലയേറ്റെടുത്ത ശേഷമുള്ള ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയനില്‍ പങ്കെടുത്തു സംസാരിക്കുകയാരുന്നു ട്രംപ്.

താന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷമുള്ള പത്ത് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇസ്‌റാഈല്‍-ഹമാസ്, ഇസ്‌റാഈല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, ഇന്ത്യ-പാകിസ്താന്‍, സെര്‍ബിയ-കോസോവോ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലാന്റ് എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത് താനാണെന്ന് ട്രംപ് വാദിക്കുന്നു.

'സ്വദേശത്തും വിദേശത്തും അമേരിക്കക്കാര്‍ക്ക് സുരക്ഷ പുനഃസ്ഥാപിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്റെ ആദ്യത്തെ പത്ത് മാസത്തിനുള്ളില്‍ ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. പാകിസ്താനും ഇന്ത്യയും ഒരു ആണവയുദ്ധം നടത്തുമായിരുന്നു,' ട്രംപ്  പറഞ്ഞു.

'എന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ 35 ദശലക്ഷം ആളുകള്‍ മരിക്കുമായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു.'

തന്റെ ഭരണകൂടം ഇപ്പോള്‍ ഒമ്പതാമത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 
'റഷ്യയും ഉക്രൈനും തമ്മിലുള്ള കൊലപാതകവും കൂട്ടക്കൊലയും. ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരിക്കലും സംഭവിക്കില്ലായിരുന്ന ഒരു യുദ്ധമാണിത്- ട്രംപ് പറഞ്ഞു. 

എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന്റെ അവകശവാദം ഇന്ത്യ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കാരണം പാകിസ്താന്‍ സൈനിക ജനറലിന്റെ അഭ്യര്‍ഥനയാണെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.  ഭീമമായ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ഇതിനു മുന്‍പ് അവകാശപ്പെട്ടിരുന്നു. വലിയ യുദ്ധങ്ങള്‍ തടഞ്ഞിട്ടും തനിക്ക് നോബേല്‍ ലഭിക്കാത്തതിലുള്ള പ്രതിഷേധവും ട്രംപ് ആവര്‍ത്തിച്ച് പങ്കുവെച്ചിട്ടുണ്ട്.

 

us president donald trump has again claimed that he stopped a potential india–pakistan war, citing remarks allegedly made by pakistan pm shehbaz sharif. india has earlier rejected trump’s claims regarding us intervention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  4 days ago
No Image

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

International
  •  4 days ago
No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  4 days ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  4 days ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  4 days ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  4 days ago
No Image

ശബരിമലയില്‍ യുവതികള്‍ കയറരുത്, ആചാരം സംരക്ഷിക്കണം; നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala
  •  4 days ago
No Image

സഊദിയിലെ അരാംകോ റിഫൈനറിക്ക് നേരെയും ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Saudi-arabia
  •  4 days ago
No Image

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

Cricket
  •  4 days ago
No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  4 days ago