HOME
DETAILS

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം

  
Web Desk
February 25, 2026 | 5:00 AM

centre blocks five ott platforms over obscene content under it act

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലക്‌സ്. ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.  

 ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി) ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഡിജിറ്റൽ മീഡിയാ എത്തിക്‌സ് കോഡ് (ഐ.ടി റൂൾസ് 2021) പ്രകാരമുള്ള മാനദണ്ഡങ്ങൾ ഈ പ്ലാറ്റ്ഫോമുകൾ ലംഘിച്ചതായും കണ്ടെത്തി. ഈ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഭൂരിഭാഗം ഉള്ളടക്കങ്ങളും അശ്ലീലവും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുടുംബബന്ധങ്ങളെയും അധ്യാപക-വിദ്യാർഥി ബന്ധങ്ങളെയും വികലമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും പ്ലാറ്റ്‌പോമുകൾ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്.

കുട്ടികളെയും യുവാക്കളെയും ഇത്തരം ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മന്ത്രാലയം നടത്തിയ വിശദ പരിശോധനക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷമാണ് പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇനി ഈ ആപ്പുകളോ വെബ്‌സൈറ്റുകളോ ലഭ്യമാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. 

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്സൈറ്റുകളും സർക്കാർ നിരോധിച്ചിരുന്നു. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരെയാണ് കേന്ദ്രം നടപടി എടുത്തത്.

 

the central government has blocked five ott platforms including moodx vip and koal playpro for allegedly streaming obscene content. action was taken under section 69a of the it act for violating digital media ethics code rules 2021.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago