കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ നവീകരണം പൂര്‍ത്തിയായി
മേപ്പാടി: നവീകരണം പൂര്‍ത്തിയായതോടെ കാന്തന് പാറ വെള്ളചാട്ടം ഏറെ ആകര്‍ഷകമായി. ഡി.റ്റി.പി.സിയുടെ 50 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത്. ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ്, സംരക്ഷണ വേലി, പാര്‍ക്കിങ് ഏരിയ എന്നിവയാണ് നിര്‍മിച്ചത്.
ആടുത്ത മാസം ആദ്യത്തോടെ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാനാണ് തീരുമാനം. നേരത്തെ വനം വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു.
തുടര്‍ന്ന് നടന്ന ജോയിന്റ് വേരിഫിക്കേഷനിലൂടെ വനം വകുപ്പിന് യാതൊരു വിത അവകാശവും കാന്തന് പാറയിലില്ലന്ന് കണ്ടെത്തുകയായിരുന്നു. റവന്യു ഭൂമിയിലാണ് വെള്ളചാട്ടവും വെള്ളകെട്ടുകളും സ്ഥിതി ചെയ്യുന്നത്. ജില്ലാ കലക്ടര്‍, ഡി.എഫ്.ഒ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന സംഘമാണ് മാസങ്ങള്‍ക്ക് മുമ്പ് ജോയിന്റ് വേരിഫിക്കേഷന് നടത്തിയത്.
തുടര്‍ന്ന് കാന്തന് പാറ വെള്ളചാട്ടത്തിന്റെ നിയന്ത്രണം ഡി.റ്റി.പി.സിക്ക് കൈമാറാന്‍ ധാരണയായി. വരുമാനത്തിന്റെ പകുതി മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന് കൂടി അവകാശപ്പെട്ടതാണ്. തുടക്കത്തില്‍ ഇരുപത് രൂപ ടിക്കറ്റ് ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."