രാഹുലിനെതിരേ വയനാട്ടില്‍ മാവോയിസ്റ്റുകള്‍: മോദി, രാഹുല്‍, യെച്ചൂരി മൂന്നു നേതാക്കള്‍ക്കെതിരേയും കത്തില്‍ താക്കീത്
കല്‍പ്പറ്റ: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മാവോയിസ്റ്റുകള്‍.
പ്രതിഷേധം രേഖപ്പെടുത്തിയ കത്ത് കല്‍പ്പറ്റയിലെ പ്രസ്ക്ലബിലാണ് ലഭിച്ചത്. നാടുകാണി ദളം ഏരിയാ കമ്മിറ്റി വക്താവ് അജിതയുടെ പേരിലുള്ള കത്താണ് പ്രസ് ക്ലബ്ബില്‍ ലഭിച്ചത്.
രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോണ്‍ഗ്രസ് പ്രചാരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെണ് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണെന്നാഹ്വാനവുമായി മാവോയിസ്റ്റുകള്‍ വയനാട്ടില്‍ പലയിടത്തും പോസ്റ്ററുകള്‍ പതിച്ചിരുന്നു.
രണ്ട് സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായ രീതിയില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുരക്ഷവേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
കത്തില്‍ മൂന്നു മുന്നണികളേയും മുന്നണികളുടെ നേതാക്കളേയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് രാഹുലും നരേന്ദ്രമോദിയും സീതാറാം യെച്ചൂരിയും എടുക്കുന്നത്. രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കര്‍ഷകരെ വഞ്ചിക്കുകയാണ്.
വോട്ട് ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഈ കത്തിലില്ല. പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."