HOME
DETAILS
MAL
അര്‍ബുദബാധിതനോട് മനുഷ്യത്വരഹിതമായ സമീപനം കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു
backup
August 11 2020 | 18:08 PM
തൊടുപുഴ: അര്‍ബുദ രോഗിയായ സര്‍ക്കാര്‍ ജീവനക്കാരനോടു മനുഷ്യത്വരഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മിയെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത്. കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്ന കട്ടപ്പന സ്വദേശി സുനീഷ് ജോസഫിനാണ് ഉദ്യോഗസ്ഥയില്‍ നിന്നു അവഗണന നേരിടേണ്ടിവന്നത്. ഇദ്ദേഹം ഞായറാഴ്ച മരണത്തിനു കീഴടങ്ങി.
അര്‍ബുദരോഗം മൂര്‍ഛിച്ചതോടെ സ്ഥലവും വീടും ഭാര്യയുടെ പേരിലേക്കു മാറ്റുന്നതിനായി ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യാനായാണ് കഴിഞ്ഞ ആറിന് സുനീഷ് ആംബുലന്‍സില്‍ കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിസരത്ത് എത്തിയത്. സുനീഷിന്റെ സ്ഥിതി കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മിയെ ധരിപ്പിച്ചശേഷം ആംബുലന്‍സിലേക്കു വന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമോയെന്നു ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥ ചെവിക്കൊണ്ടില്ല. കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ഓഫീസിലേക്ക് കക്ഷി നേരിട്ട് എത്തണമെന്ന് ഇവര്‍ ശഠിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുനിലിനെ കസേരയില്‍ ഇരുത്തി ഓഫീസിലെത്തിച്ച ശേഷം ആധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഞായറാഴ്ച സുനീഷ് മരിച്ചശേഷം സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഓഫീസ് പരിസരത്ത് പ്രവേശിച്ചാല്‍ ഓഫീസിന്റെ പരിധിയില്‍ എത്തിയെന്ന നിയമം മനസിലാക്കാതെയാണ് പെരുമാറിയതെന്നും രജിസ്ട്രാര്‍ വീഴ്ച വരുത്തിയതായും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നു ഉണ്ടാകേണ്ട മനുഷ്യത്വപരമായ സമീപനം ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വകുപ്പും സര്‍ക്കാരിനും അപകീര്‍ത്തിയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."