സഊദിയില്‍ തട്ടിക്കൊണ്ടുപോയ സുരക്ഷാ ഭടനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ദമാം: സഊദിയില്‍ കഴിഞ്ഞ ദിവസം മുഖം മൂടി സായുധ സംഘം തട്ടിക്കൊണ്ടു പോയ സുരക്ഷാ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
കിഴക്കന്‍ പ്രവിശ്യയിലെ ശീഈ അനുകൂലികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് കൃഷിയിടത്തിലെ വിശ്രമ കേന്ദ്രത്തില്‍നിന്നു അഞ്ചംഗ സായുധ സംഘം സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റൊരാളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.
ഖതീഫ് ഗവര്‍ണറേറ്റിന് കീഴില്‍ ട്രാഫിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഹാഷിം അല്‍ സഹ്റാനിയുടെ മൃതദേഹം ഖത്തീഫിലെ തന്നെ മഹല്ലാത് മഹീഷ് ടൗണില്‍ ശനിയാഴ്ച്ച കണ്ടെത്തിയത്. മുഖം മൂടി ധരിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്.
പ്രതികളെ പിടികൂടുന്നതിനു സുരക്ഷാ വകുപ്പുകള്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നും കണ്ടെടുത്ത വാഹനങ്ങളില്‍ നിന്നും മറ്റും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
തീവ്രവാദ ആക്രമണങ്ങളും മറ്റും ഈ മേഖലയില്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. സുരക്ഷാ വകുപ്പുകള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ നിരവധി സുരക്ഷാ സൈനികര്‍ ഇവിടെ വീരമൃത്യു വരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."