ഉണങ്ങി വീഴാറായ മാവിന് കൊമ്പ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
പടിഞ്ഞാറങ്ങാടി : തൃത്താല-പട്ടാമ്പി റോഡില്‍ പഴയ പോസ്റ്റാഫീസിന്ന് സമീപം ഉണങ്ങി വീഴാറായി നില്ക്കുന്ന വന്‍ മാവിന് കൊമ്പ് ജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു. രണ്ട് ദിവസം മുന്‍പ് ചെറിയ കൊമ്പുകള്‍ പൊട്ടി വീണ് ഒരു വഴി യാത്രക്കാരന്ന് പരുക്കേറ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
ഇടക്കിടെ കാറ്റ് വീശുമ്പോഴെല്ലാം കൊമ്പുകള്‍ വീഴുന്നത് പതിവ് കാഴ്ച്ചയാണ്. കൊമ്പുകള്‍ പതിക്കുന്നത് റോഡിലേക്കായത് കൊണ്ട് വാഹനങ്ങള്‍ക്കും കേട് പാടുകള്‍ സംഭവിക്കാന്‍ ഇട വരുന്നുണ്ട്. എന്നിട്ടും കണ്ടില്ലെന്ന ഭാവത്തിലാണ് പഞ്ചായത്തധികൃതരും മറ്റും.
ചെറിയൊരു കാറ്റ് വീശിയാല്‍ പോലും ഉണങ്ങി നില്ക്കുന്ന കൊമ്പ് താഴേക്ക് പതിച്ച് വലിയ അപകടം സംഭവിച്ചേക്കാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. തൃത്താല എം.സി.എം ഗവ: യു.പി സ്കൂളിലേക്കും, അമ്പലവട്ടം ടി.ഇ.എം.എസ് സ്കൂളിലേക്കും വിദ്യാര്‍ഥികള്‍ പോകുന്നതും, വരുന്നതും ഇതു വഴിയാണ്. പഞ്ചായത്തധികൃതരോട് നിരന്തരം വിവരമറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തൃത്താല പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എം.എന്‍ നവാഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."