HOME
DETAILS

കൊവിഡ്: സംസ്ഥാനത്ത് എട്ട് മരണം

  
backup
August 12 2020 | 00:08 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f

 


കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ എട്ടുപേര്‍ മരിച്ചു. വയനാട്, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളില്‍ ഓരോ പേരും മലപ്പുറത്ത് മൂന്ന് പേരുമാണ് മരിച്ചത്. കണ്ണൂരില്‍ രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാരക്കാമല എറമ്പയില്‍ മൊയ്തു മുസ്‌ലിയാര്‍ (61) ആണ് മരിച്ചത്. ഭാര്യ: ആമിന. മക്കള്‍: റഹൂഫ്, സുമയ്യ, മുഹമ്മദലി, അസ്മ, ജുനൈദ്. മരുമക്കള്‍: സുഫീദ, ഹാരിസ് തരുവണ, മുജീബ് കുപ്പാടിത്തറ.
എറണാകുളത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി (75) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്ട് കിണാശ്ശേരി കൊളങ്ങര പീടിക വളക്കടത്താഴം ബിച്ചു (68) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരേതനായ പി.പി അബ്ദുവിന്റെ ഭാര്യയാണ്. ഏക മകന്‍ അഷറഫ് (സെന്‍ട്രല്‍ മാര്‍ക്കറ്റ്, കോഴിക്കോട്).
മലപ്പുറത്ത് എ.ആര്‍ നഗര്‍ പുകയൂര്‍ പനച്ചിക്കല്‍ കുട്ട്യാപ്പു (73), കുന്നപ്പള്ളി മുറുവത്ത്പറമ്പ വെട്ടിക്കാളി മൊയ്തുപ്പ (82), തിരൂര്‍ നടുവിലങ്ങാടി സ്വദേശി പരേതനായ കുന്നത്ത് മുഹമ്മദിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (47) എന്നിവരാണ് മരിച്ചത്. കുട്ട്യാപ്പു കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രാധ. മക്കള്‍: വിഷ്ണു, താജ്. മരുമക്കള്‍: സജിത, ബാബു. മൊയ്തുപ്പ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത്. ഭാര്യ: നഫീസ. മക്കള്‍: നാസര്‍, സുഹറ, ലൈല, കൗലത്ത്, ഫൈസല്‍. അബൂബക്കര്‍ സിദ്ദീഖിന്റെ മാതാവ്: കടവത്ത് സൈനബ. ഭാര്യ: ഫാത്തിമ. മക്കള്‍: ഹാരിസ്, സല്‍മാന്‍, മുസൈന, ഷമല്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ശരീഫ്, മുജീബ്, ആയിശ, ജമീല.
കണ്ണൂരില്‍ കൊളച്ചേരി പള്ളിപ്പറമ്പ് കോടിപ്പോയില്‍ നമ്പിടിവളപ്പില്‍ എം.കെ മൂസ ഹാജി (77), തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും തളിപ്പറമ്പ് അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ സി.വി വേണുഗോപാലന്‍ (80) എന്നിവരാണു മരിച്ചത്. മൂസ ഹാജിയുടെ രോഗഉറവിടം വ്യക്തമല്ല. ഭാര്യ: ഖദീജ. മക്കള്‍: മമ്മൂട്ടി, ഇബ്രാഹിം, സഈദ് (ജെന്‍സ് ലുക്ക്, ചേലേരിമുക്ക്), ജമീല, സൈബുന്നിസ, നഫീസ. മരുമക്കള്‍: മഷ്ഹൂദ്, അഷ്‌റഫ്, റഫീഖ്, സമീറ (തളിപ്പറമ്പ്), ജുനൈദ (നൂഞ്ഞേരി), ഹസീറ (കോടിപ്പോയില്‍).
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് വേണുഗോപാലന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകന്റെ മകളും ഡ്രൈവറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക, സീതിസാഹിബ് ഹൈസ്‌കൂള്‍, തളിപ്പറമ്പ്). മക്കള്‍: ശ്രീവിദ്യ (അധ്യാപിക, കാട്ടുകുക്കെ എച്ച്.എസ്.എസ് കാസര്‍കോട്), ശ്രീജിത്ത് (അമേരിക്ക). മരുമക്കള്‍: കെ.കെ ദിനേശന്‍ (മസ്‌കത്ത്), വിജി. സഹോദരങ്ങള്‍: ഹരിദാസന്‍, രാമചന്ദ്രന്‍, ബാബുരാജ്, ഭാര്‍ഗവി, വിലാസിനി, പരേതനായ അച്യുതന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago