അബ്ദുല്‍ ജലീലിന്റെ കൊല; പതിനൊന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു
മംഗളൂരു: കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ കറുവപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിന്റെ (33) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനൊന്നു പേരെ വിട്ട്ള പൊലിസ് അറസ്റ്റു ചെയ്തു.
പുത്തൂര്‍ മാണിയിലെ രാജേഷ് നായ്ക്, നരസിംഹ ഷെട്ടി, ബേലന്തൂരിലെ പ്രജ് വാള്, സവനൂരിലെ പുഷ്പരാജ്, സച്ചിന്, പുനീത്, കന്യാനയിലെ റോഷന്, വചന്, സതീഷ് റൈ, വീരകമ്പയിലെ കേശവ, കൃഷ്ണപുരയിലെ പ്രശാന്ത് എന്നിവരെയാണ് വിട്ടഌപൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്.പി.ഓഫിസില്‍ ഐ.ജി.പി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുറത്ത് വിട്ടത്.
പ്രതികളില്‍ നിന്നും 11 ബൈക്കുകള്‍, രണ്ട് വടിവാള്‍, ഒരു ഓമ്നി വാന്‍ എന്നിവ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പിടിയിലായ രാജേഷ് നായ്കും, നരസിംഹ ഷെട്ടിയുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്മാരെന്ന് പൊലിസ് പറഞ്ഞു. നരസിഹ ഷെട്ടി മുമ്പ് രണ്ട് കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ സംഘത്തില്‍ പെട്ട രാജേഷ് നായ്ക്കിനും, സതീഷ് റൈക്കുമെതിരെ വിട്ടഌപൊലിസ് സ്റ്റേഷനില്‍ നാല് കേസുകള്‍ വീതം നിലവിലുണ്ട്.
അബ്ദുല്‍ ജലീലിനോടുള്ള മുന്‍ വൈരാഗ്യമാണ് പ്രതികളെ കൊലയിലേക്ക് നയിച്ചതെന്ന് പൊലിസ് പറയുന്നു. 2016 ഡിസംബറില്‍ രാജേഷ് നായ്കിനെയും, സുഹൃത്തുക്കളെയും കരുവാപ്പാടിയില് വച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. അന്ന് അക്രമി സംഘത്തെ അബ്ദുല്‍ ജലീല്‍ പിന്തുണച്ചതായാണ് കൊലയാളി സംഘത്തിന്റെ സംശയം. ഇതോടെ ജലീലിനെ വകവരുത്താന്‍ പ്രതികള്‍ തീരുമാനിച്ചതായാണ് പൊലിസ് പറയുന്നത്.
ഇതിന് പുറമേ മറ്റു ചില സംഭവങ്ങളില്‍ ജലീല്‍ സ്വീകരിച്ച നിലപാടുകള്‍ പ്രതികളില്‍ പക ഉണ്ടാക്കിയതായും പറയുന്നു. അധോലോക സംഘാംഗം വിക്കി ഷെട്ടിയാണ് കൊലയ്ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ പ്രതികള്‍ക്ക് നല്‍കിയതെന്നാണ് പൊലിസ് പറയുന്നത്.
ഈ മാസം 20നാണ് ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത് കറുവപ്പാടി പഞ്ചായത്ത് ഓഫിസിനകത്ത് കയറി അബ്ദുല്‍ ജലീലിനെ പട്ടാപകല്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കറുവപ്പടിയിലെ കോണ്‍ഗ്രസ് നേതാവായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ ജലീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."