കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് നാല് മരണം: മരിച്ചവരില്‍ കൊവിഡ് മുക്തനും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്ന് കൊവിഡ് രോഗികളും ഒരു കൊവിഡ് മുക്തനുമുള്‍പ്പടെ നാല് പേര്‍ മരിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത് .ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇയാളുടെ മരണം മാത്രമാണ് ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചിരിക്കുന്നത്.
മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ (64 ) ആണ് മരിച്ച രണ്ടാമത്തെയാള്‍. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കവെയാണ് മരിച്ചത്.
കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ് (49)ആണ് മരിച്ച മൂന്നാമത്തെയാള്‍. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. കൊവിഡ് മുക്തനായ കൊയിലാണ്ടി സ്വദേശിയും മരിച്ചു. ഇവരുടെ മൂന്നുപേരുടേയും മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."