ആശങ്ക കൂടുന്നു, ഇന്ന് 1212 പേര്‍ക്ക് കൊവിഡ്: അഞ്ചു മരണം; 1068 പേര്‍ക്ക് സമ്പര്‍ക്കം വഴി, 880 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1068 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടമറിയാത്ത 45 കേസുകളുണ്ട്. വിദേശത്തുനിന്നു വന്നവരില്‍ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 64പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് അഞ്ചു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നും തിരുവനന്തപുരവും മലപ്പുറവുമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. തിരുവനന്തപുരത്ത് 266 പേര്‍ക്കും മലപ്പുറത്ത് 261 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്ന് 880 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറില്‍ 28664 പരിശോധനകള്‍ നടത്തി. പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 , എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂര്‍ 19, വയനാട് 12, കൊല്ലം 5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."