ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം
മുബൈ: ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം. ഒന്‍പത് പേജുള്ള തുറന്ന കത്തിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തും അച്ഛന് കെ.കെ. സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന ആരോപണങ്ങള്‍ കുടുംബം തള്ളി. മരണം കുടുംബത്തെ ഉലച്ചുവെന്നും കത്തില്‍ പറയുന്നു. അച്ഛന്റെ രണ്ടാം വിവാഹം സുശാന്ത് സിംഗിന് സ്വീകാര്യമായിരുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. അതേസമയം, സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ ആത്മഹത്യയില്‍ ഫൊറന്‍സിക് പരിശോധന ആരംഭിച്ചു.
സുശാന്ത് സിംഗ് രജ്പുത് മരണത്തിന് മുന്‍പ് തന്നെ ബൈപോളാര്‍ ഡിസോഡര്‍ എന്ന മാനസിക അസുഖത്തിന് മരുന്ന് കഴിച്ചിരുന്നതായി മുംബൈ പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ജൂണ്‍ 14 ന് നടന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വേദനരഹിത മരണം, നേരത്തെ ആത്മഹത്യ ചെയ്ത തന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ പേര് എന്നിവര തന്റെ സ്വന്തം പേരില്‍ ഗുഗ്ളില്‍ തിരച്ചില്‍ നടത്തിയതായി പൊലീസ് പറഞ്ഞു. സുശാന്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. തന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരിച്ച ദിഷ സാലിയാനുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെ കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.
അദ്ദേഹത്തിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും അതിനു വേണ്ടി മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും മുംബൈ പൊലീസ് മേധാവി പരം ബീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോലെ അന്വേഷണത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പേര് വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."