തിരിച്ചടിച്ച് മുംബൈ
ഡല്‍ഹി: ഡല്‍ഹിക്ക് തിരിച്ചടി നല്കി മുംബൈ. വിജയത്തോടെ ഐ. പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി കാപി റ്റല്സിനെ 40 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ദില്ലിയി ല്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ നി ശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റസെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.
മുംബൈക്ക് വേണ്ടി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. പൃഥ്വി ഷാ (20), അക്സര്‍ പട്ടേല്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചാഹറിന് പുറമെ ജസ്പ്രീത് ബുംറ രണ്ടും ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്കായി രോഹിതും ഡികോക്കും മികച്ച തുടക്കമാണ് നല്‍കിയത്. അമിത് മിശ്ര 30 റണ്‍സെടുത്ത രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി ഡല്‍ഹിയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. രോഹിതിന്റെ വിക്കറ്റ് നേട്ടത്തോടു കൂടി ഐ.പി.എല്ലില്‍ 150 വിക്കറ്റ് നേട്ടം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ കൂടിയായി അമിത് മിശ്ര.
ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടു കൂടി മത്സരത്തിന്റെ ഗീയര്‍ വീണ്ടും മുംബെയുടെ കൈയിലായി. പതിവു ശൈലിയില്‍ ബാറ്റ്വീശിയ ഹാര്‍ദിക് 32 റണ്‍സ് സ്കോര്ബോര്ഡില്ചേര്ത്താണ് മടങ്ങിയത്. രണ്ടു ഫോറും മൂന്നു സിക്സും ആ ഇന്നിങ്സില്‍ ഉള്‍പ്പെടും.
റബാദയുടെ അവാസാന ഓവറില്‍ മുംബൈ നേടിയത് 18 റണ്‍സാണ്. 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."