HOME
DETAILS

ദേശീയ വിദ്യാഭ്യാസ നയം 2020 ആശങ്കകള്‍, വിമര്‍ശനങ്ങള്‍

  
backup
August 13 2020 | 00:08 AM

new-education-policy-2020

 


ഏതൊരു നയരേഖയും വിജയിക്കുന്നത് ഫലപ്രദമായി അത് നടപ്പാക്കുമ്പോഴാണ്. എന്നാല്‍, വിദ്യാഭ്യാസത്തിലെ മുന്‍ നയ രേഖകള്‍ പരിശോധിക്കുമ്പോള്‍ നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളാണ് കൂടുതലെന്ന് വ്യക്തമാണ്. 1986ലെ നയരേഖയിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഓരോ സംസ്ഥാനത്തും ഒരു വിദൂര സര്‍വകലാശാല സ്ഥാപിക്കണമെന്നത്. പക്ഷേ, നാലുപതിറ്റാണ്ടായിട്ടും ഈ നിര്‍ദേശം നടപ്പിലാക്കാനായിട്ടില്ല. ദേശീയതലത്തില്‍ ഒരു ടെസ്റ്റിങ് ഏജന്‍സി സ്ഥാപിക്കണമെന്ന രേഖയിലെ നിര്‍ദേശം കേവലം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടപ്പായത്. ഇങ്ങനെ നോക്കുമ്പോള്‍ ഈ നയരേഖയിലെ എത്രത്തോളം പദ്ധതികള്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നടപ്പാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നയരേഖയ്‌ക്കൊപ്പം പ്രധാനമാണ് തുടര്‍ന്നുവരാനിരിക്കുന്ന പ്രോഗ്രാം ഓഫ് ആക്ഷനും അടുത്തവര്‍ഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന നാല് പ്രധാന കരിക്കുലം ഫ്രെയിം വര്‍ക്കുകളും. സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, ശിശു വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് നാല് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വരാനിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ ഉയര്‍ന്ന പ്രധാനപ്പെട്ട വിമര്‍ശനങ്ങള്‍, ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതാണ്.

വിമര്‍ശനങ്ങള്‍


1. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ് വിദ്യാഭ്യാസം. പക്ഷേ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെടുന്ന മുഴുവന്‍ വിഷയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് കാര്യമായ പങ്കാളിത്തവും അധികാരവും നല്‍കാതെ കേന്ദ്രം എല്ലാം തീരുമാനിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ മാനിക്കാത്ത സമീപനമാണ് മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ നല്‍കിയിട്ടുള്ള പല നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. രണ്ടു ലക്ഷത്തില്‍പരം നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കില്‍ പോലും ഏതെല്ലാം നിര്‍ദേശങ്ങള്‍ സ്വീകരിച്ചു എന്നത് വ്യക്തമല്ല.
2. രാജ്യത്ത് മുമ്പ് നടപ്പാക്കിയ വിദ്യാഭ്യാസ രേഖകളെല്ലാം വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു രൂപപ്പെടുത്തിയതും നടപ്പിലാക്കിയതും. എന്നാല്‍, 2014ല്‍ തുടങ്ങിയ ഈ നയരേഖയുടെ രൂപവല്‍ക്കരണത്തില്‍ ഒരു ഘട്ടത്തിലും പാര്‍ലമെന്റ്, രാജ്യത്തെ മികച്ച സര്‍വകലാശാലകള്‍, വിദഗ്ധര്‍, അക്കാദമികസമൂഹം തുടങ്ങിയവരുമായി വേണ്ടവിധം ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.
3. അധികാര വികേന്ദ്രീകരണത്തിന്റെ ഈ കാലത്ത് ഉയര്‍ന്നരീതിയിലുള്ള അധികാര കേന്ദ്രീകരണമാണ് രേഖ മുന്നോട്ടുവയ്ക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയിലെ പതിനഞ്ചോളം സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകളെ ഉള്‍ക്കൊള്ളിച്ച് ഹയര്‍ എജുക്കേഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഉദാഹരണം. വിലയിരുത്തലുകള്‍ക്കായി പുതുതായി രൂപീകരിക്കപ്പെടുന്ന 'പരാഗ്' മറ്റൊരു ഉദാഹരണം.
4. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തില്‍ ദേശീയോദ്ഗ്രഥനം പരമപ്രധാനമാണ്. എന്നാല്‍, അങ്ങനെ ഒരു ആശയം രേഖയുടെ പ്രധാന ആശയമായി നമുക്ക് കാണാന്‍ കഴിയില്ല. ചര്‍ച്ചയില്‍ പലരും ഉയര്‍ത്തിയ മതേതരത്വം (secularism) എന്ന പദംപോലും രേഖയില്‍ ഇല്ലാതെ പോയത് ബോധപൂര്‍വമാണെന്ന് വ്യക്തം.
5. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അഭിമുഖീകരിക്കുന്നതില്‍ രേഖ പരാജയപ്പെടുന്നു. പ്രവേശനത്തിനും മറ്റും മെറിറ്റിനെ സംബന്ധിച്ച് പലപ്പോഴും പറയുന്നുണ്ടെങ്കിലും സംവരണത്തെക്കുറിച്ച് രേഖ മൗനം പാലിക്കുന്നു.


6. രേഖ മുന്നോട്ടുവയ്ക്കുന്ന ഭാഷാ നയവും ഏറെ വിമര്‍ശനത്തിന് വിധേയമാകുന്നു. ഭാഷകള്‍ അടിച്ചേല്‍പ്പിക്കില്ല, അയവുള്ള ത്രിഭാഷ ഫോര്‍മുല മുന്നോട്ടുവയ്ക്കുന്നു എന്നെല്ലാം പറയുന്നുണ്ടെകിലും വിദേശ ഭാഷകളില്‍ അറബി, ചൈനീസ് തുടങ്ങിയ ഭാഷകളും ഇന്ത്യന്‍ ഭാഷകളില്‍ ഉറുദുവും വിട്ടുപോയത് യാദൃച്ഛികമാവാന്‍ ഇടയില്ല. സംസ്‌കൃതത്തിന് നല്‍കുന്ന അമിതപ്രാധാന്യം രേഖയിലുടനീളം കാണാം.
'Sanskrit will thus be offered at all levels of school and higher education as an important, enriching option for students, including as an option in the three language formula. It will be taught in ways that are interesting and experiential as well as contemporarily relevant, including through the use of Sanskrit Knowledge Systems, and in particular through phonetics and pronunciation. Sanskrit text books at the foundational and middle school level may be written in Simple Standard Sanskrit (SSS) to teach Sanskrit through Sanskrit (STS) and make its study truly enjoyable'. (NPE 2020: Page 14)
7. അഞ്ചാം ക്ലാസ് വരെയുള്ള ബോധനം മാതൃഭാഷയായിരിക്കണം എന്നും രേഖയിലുണ്ട്. മാതൃഭാഷാ പഠനത്തിന് ആരും എതിരല്ല. പക്ഷേ മാധ്യമം മാതൃഭാഷ വേണമെന്ന് വാശിപിടിക്കുമ്പോള്‍ പുതിയ തലമുറയുടെ ഭാഷാ ശേഷിയെ അതെങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
8. Public Private Philanthropic Model കേള്‍ക്കാന്‍ നല്ല ആശയമാണെങ്കിലും പ്രയോഗതലത്തില്‍ വിദ്യഭ്യാസത്തിന്റെ കമ്പോളവല്‍ക്കരണത്തിലേക്കു നയിക്കുമെന്ന ആശങ്ക ശക്തമാണ്.
9. ഫിനാന്‍സിങ്ങിനെക്കുറിച്ചുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ രേഖ മുന്നോട്ടുവയ്ക്കുന്നില്ല. ജി.ഡി.പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് എന്നുള്ളത് അര നൂറ്റാണ്ടു മുന്‍പ് തുടങ്ങിയ ലക്ഷ്യമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ഈ കാലത്ത് എത്രത്തോളം പ്രയോഗികമാവുമെന്നത് പ്രസക്തമാണ്.
10. എല്ലാ ന്യൂനപക്ഷങ്ങളെയും Socio Economically Disadvantaged Group (SEDG) ല്‍ ഉള്‍പ്പെടുത്തി വേണ്ടത് ചെയ്യുമെന്നും പറയുകയല്ലാതെ കൃത്യമായ നിര്‍ദേശങ്ങളില്ല.
'Minorities are also relatively under represented in school and higher education. The Policy acknowledges the importance of interventions to promote education of children belonging to all minortiy communities, and particularly those communities that are educationally under represented. ( Page 25 NEP2020)'


11. കരടു രേഖയില്‍ മദ്‌റസ വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നെങ്കിലും അന്തിമരേഖയില്‍ മദ്‌റസ വിദ്യാഭ്യാസത്തെ അള്‍ട്ടര്‍നേറ്റീവ് എജുക്കേഷന്‍ എന്ന വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറയുന്ന വിഷയങ്ങള്‍ അള്‍ട്ടര്‍നേറ്റീവ് സ്‌കൂളുകളുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുമെന്നും രേഖ പറയുന്നു. At the same time, they will be supported to integrate the subject and learning areas prescribed by the NCFSE into their curricula in order to reduce and eventually eliminate the under representation of children from these schools in higher education. ( Page 27 NEP2020)'.
12. മൂന്നുവര്‍ഷത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസം, ആറാം ക്ലാസ് മുതലുള്ള തൊഴില്‍പരിശീലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ക്കെതിരേ അക്കാദമിക് വിദഗ്ധര്‍ വിമര്‍ശനവുമായി രംഗത്തുണ്ട്.
13. പുരാതന വിജ്ഞാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് ആധുനിക കാലത്ത് എത്രത്തോളം ഫലപ്രദമാകും എന്നതിനെ കുറിച്ചുശക്തമായ വിരുദ്ധ വീക്ഷണങ്ങളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നാലാം വ്യാവസായിക വിപ്ലവത്തിന്റെ അലയൊലികള്‍ വിദ്യാഭ്യാസമേഖലയിലും അതിശക്തമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബിഗ്‌ഡേറ്റയും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും ഓട്ടോമേഷനുമടക്കമുള്ള സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസരംഗത്തും ശക്തമായ സ്വാധീനം ചെലുത്തുന്ന വര്‍ത്തമാനകാലത്ത് പ്രാചീന വിജ്ഞാനീയങ്ങളുടെ മാഹാത്മ്യത്തില്‍ അഭിരമിക്കുന്ന ഒരു വിദ്യാഭ്യാസസംവിധാനത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ അതിജയിക്കാനാവുമോ എന്ന ആഴത്തിലുള്ള ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago