വീട്ടില്‍ ഒരു വിധവ, നാട്ടില്‍ ഒരു ബാര്‍ എന്നതാണ് ഇടതു നയം: ചാണ്ടി ഉമ്മന്‍
വടകര: വീട്ടില്‍ ഒരു വിധവ നാട്ടില്‍ ഒരു ബാര്‍ എന്നതാണ് എല്‍.ഡി.എഫ് നയമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചാനിയം കടവില്‍ ചേര്‍ന്ന കുടുംബ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും സഖ്യത്തിലാണ്. ദേശാഭിമാനിയും ജന്മഭൂമിയും ചേട്ടന് പത്രവും അനിയന് പത്രവുമാണ്. വടകരയില്‍ കൈകൊടുക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണോ കൈ തട്ടിമാറ്റുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണോ എന്നതാണ് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാന്‍ ഉള്ളത്. സംസ്കൃതം സര്‍വകലാശാലയില്‍ സര്‍വകലാശാല അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ചിത രവീന്ദ്രനെ ചടങ്ങില്‍ അനുമോദിച്ചു. ജാഫര്‍ ഈനോളി അധ്യക്ഷനായി. എഫ്.എം മുനീര്‍, വടയക്കണ്ടി നാരായണന്, അഷ്റഫ് കോട്ടപ്പള്ളി, കെ.എം ലിബീഷ്, കണ്ണോത്ത് സൂപ്പി ഹാജി, വി.കെ കുട്ടി, പി. അശോകന്, ആര്. രാമകൃഷ്ണന്, കുണ്ടാറ്റില്‍ മൊയ്തു, സി. പ്രജീഷ്, ടി.വി ശ്രീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."