HOME
DETAILS
MAL
ഒ.എം.ആര് ഷീറ്റിന്റെ വിശ്വാസ്യത പി.എസ്.സി നഷ്ടപ്പെടുത്തി: ചെന്നിത്തല
backup
August 13 2020 | 01:08 AM
തിരുവനന്തപുരം: ഒ.എം.ആര് ഷീറ്റിന്റെ വിശ്വാസ്യത പി.എസ്.സി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പി.എസ്.സിക്കുവേണ്ടി ഇരുപത് ലക്ഷത്തോളം ഒ.എം.ആര് ഷീറ്റുകള്‍ അച്ചടിക്കാന്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസിനെ ഏല്‍പ്പിച്ചിരുന്നു.
കെ.എ.എസ് പരീക്ഷാ മൂല്യനിര്‍ണയം സംബന്ധിച്ച് പ്രശ്നമുണ്ടായ സാഹചര്യത്തിലായിരുന്നു ഇങ്ങനെ ഒരു തീരുമാനം. ഈ മാസം ഒ.എം.ആര് ഷീറ്റ് കൈമാറേണ്ടിയിരുന്നു.
ബാര്ക്കോഡിംഗ് രേഖപ്പെടുത്തുന്നതടക്കം ഒ.എം.ആര് ഷീറ്റില്‍ ഉള്‍പ്പെടുത്തേണ്ട രഹസ്യസ്വഭാവമുള്ള വിവരങ്ങളും ഫയലുകളും കമ്പ്യൂട്ടറില്‍നിന്നു തിരിച്ചെടുക്കാനാകാത്ത വിധം നശിച്ചുപോയെന്ന പേരില്‍ ബൈന്റര്‍ തസ്തികയിലുള്ള ജീവനക്കാരനെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
ഒ.എം.ആര് ഷീറ്റിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ട സംഭവത്തില്‍ വെറുമൊരു ജീവനക്കാരന്റെ സസ്പെന്‍ഷനില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് ഉത്തരവാദികളായവരെ ക്രിമിനല്‍ കേസെടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ വകുപ്പാണ് പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി.
പ്രിന്റിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തല്സ്ഥാനത്തിനുനിന്ന് മാറ്റി സമഗ്ര അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."