അനധികൃത മദ്യവില്പന; മൂന്നുപേര്‍ പിടിയില്‍
ബേപ്പൂര്‍: അനധികൃത മദ്യ വില്പന നടത്തിയ മൂന്നു പേരെ ബേപ്പൂര്‍ പൊലിസ് പിടികൂടി. തെരഞ്ഞെടുപ്പിനോനുബന്ധിച്ച് നടത്തിയ വ്യാപക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ബേപ്പൂര്‍ കൊല്ലറക്കണ്ടി കരുവന്തിരുത്തി ഹൗസില്‍ ബോബന് എന്ന ബാവ(37) നോര്‍ത്ത് ബേപ്പൂരില്‍ താമസിക്കുന്ന വാക്കിയ പറമ്പത്ത് വി.പി പ്രശാന്ത്( 29 ), ബേപ്പൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുക്കത്ത് വീട്ടില്‍ വിവേകാനന്ദന്( 46) എന്നിവരാണ് പിടിയിലായത്. 12 ലിറ്ററോളം വരുന്ന 24 കുപ്പി മദ്യവുമായി നടുവട്ടത്ത് വച്ച് ബേപ്പൂര്‍ പൊലിസാണ് ബോബനെയും പ്രശാന്തിനെയും പിടികൂടിയത്. ബോബന് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിലെ ഇതരസംസ്ഥാന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരമായി അനധികൃത മദ്യവില്പന നടത്തുന്നയാളാണ്. ബേപ്പൂര്‍ സി.ഐ ടി. എന്‍. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. എസ് .ഐ കെ.എച്ച് റനീഷ്, എ .എസ്.ഐ ഷനോജ് പ്രകാശ് , സി.പി.ഒ.മാരായ ശ്രീകാന്ത്, അരുണ്‍കുമാര്‍ ,അന്‍വര്‍ സാദത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മാറാട് കുത്ത് കല്ല് റോഡ് ജങ്ഷനില്‍ വച്ചാണ് വിവേകാനന്ദനെ മാറാട് പൊലിസ് പിടികൂടിയത്. വാഹനങ്ങളില്‍ അനധികൃതമായി വന്‍തോതില്‍ മദ്യം കടത്തുന്നുണ്ടെന്ന് മാറാട് പൊലിസ് ഇന്‍സ്പെക്ടര്‍ കെ. ദിലീഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതി ഓടിച്ചു വന്ന സ്കൂട്ടറില്‍ നിന്നും 24 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. മാറാട് എസ്.ഐ. കെ.എക്സ്. തോമസ്, അഡീഷനല്‍ എസ്.ഐ അബ്ദുല്‍ മജീദ് , എ.എസ്.ഐ. കെ. വാസുദേവന്‍, സി.പി.ഒമാരായ കെ. ഷിനോജ്, കെ.എം. ലൈജു, സരീഷ് പെരുമ്പുഴക്കാട് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."