കര്‍മ ഗ്രാമത്തിലുള്ളവര്‍ക്ക് ഇനി മുതല്‍ സമ്പൂര്‍ണ സൗജന്യ ചികിത്സ
പൊന്നാനി: നഗരസഭയിലെ 28ാം വാര്‍ഡിന് കര്‍മയുടെ കൈത്താങ്ങ്. കര്‍മ ഗ്രാമത്തിലുള്ളവര്‍ക്ക് ഇനി സമ്പൂര്‍ണ സൗജന്യ ചികിത്സ ലഭിക്കും.
സാമൂഹ്യ സേവന രംഗത്ത് രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കര്‍മയുടെ പുതിയ ഉദ്യമത്തിന് എം.ഇ.എസ് മെഡിക്കല്‍ കോളജാണ് കൈത്താങ്ങായിരിക്കുന്നത്. നഗരസഭയിലെ പള്ളപ്രം വാര്‍ഡിനെ കര്‍മ ദത്തെടുത്തിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ സമ്പൂര്ണവിവര ശേഖരം നടത്തുകയും വാര്‍ഡിലുള്ളവര്‍ക്കായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം എം. ഇ.എസ് യൂത്ത് വിങുമായി സഹകരിച്ച് എം. ഇ.എസ്.മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.റഹീം ഫസല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. വാര്‍ഡിലുള്ളവര്‍ക്ക് ഏത് രോഗത്തിനും എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ സൗജന്യചികിത്സ ലഭ്യമാക്കുമെന്നും വാര്‍ഡിലുള്ള കുട്ടികള്‍ക്ക് പത്താംതരം വരെ എം.ഇ.എസ് സ്കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും ഡോ.റഹീം ഫസല്‍ പറഞ്ഞു. ക്യാംപില്‍ കെ.വി.ഇസ്മയില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റീന പ്രകാശന്, പ്രതിപക്ഷ നേതാവ് എം.പി.നിസാര്‍, പ്രൊഫ. കടവനാട് മുഹമ്മദ്, ഒ.സി.സലാഹുദ്ദീന്, പി.വി.അയ്യൂബ്, പിഎന്‍.കുഞ്ഞുമോന്, എ .വി കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."