താമരശ്ശേരിയില്‍ കലാശക്കൊട്ടില്ല; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി
താമരശ്ശേരി: തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന 21ന് വൈകിട്ട് താമരശ്ശേരി പൊലിസ് സബ് ഡിവിഷന്‍ പരിധിയില്‍ കലാശക്കൊട്ടിന് വിലക്ക്.
ദേശീയപാതയിലും പ്രധാന ടൗണുകളിലും വൈകിട്ട് മൂന്നിന് ശേഷം മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണങ്ങളും വാഹന ജാഥകളും ഉള്‍പ്പെടെ നിരോധിക്കാനാണ് താമരശ്ശേരി ഡിവൈ.എസ്.പി പി.കെ സുധാകരന്റെ അധ്യക്ഷതയില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായത്. ഗതാഗതക്കുരുക്കും സംഘര്‍ഷവും ഒഴിവാക്കാനാണ് ഒരുമിച്ചുള്ള കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയത്.ദേശീയപാതയില്‍ അടിവാരം മുതല്‍ കൊടുവള്ളി വരെയുള്ള പ്രധാന ടൗണുകളില്‍ 21ന് വൈകിട്ട് മൂന്നിന് ശേഷം യാതൊരു വിധ പ്രചാരണങ്ങളും അനുവദിക്കില്ല. ഉള്‍പ്രദേശങ്ങളിലെ പ്രചാരണത്തിന് വിലക്കില്ല. എന്നാല്‍ സംഘം ചേര്‍ന്നുള്ള പ്രചാരണങ്ങള്‍ ഒഴിവാക്കണം. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ അതത് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്താണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."