തെക്കുംകരയുടെ ടൂറിസം വികസനം: വിദഗ്ദ സംഘത്തിന്റെ സന്ദര്‍ശനം ഇന്ന്
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ ടൂറിസം വികസനത്തിന് കരുത്തായി പ്രകൃതി മനോഹാരിതയാര്‍ന്ന പ്രദേശങ്ങളില്‍ വിദഗ്ദ സംഘത്തിന്റെ സന്ദര്‍ശനം ഇന്ന് നടക്കും. ടൂറിസം കേന്ദ്രമായ വാഴാനി ഡാമും ചെപ്പാറ പത്താഴകുണ്ട് മിനി ഡാം എന്നിവിടങ്ങളില്‍ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുക. തെക്കുംകര പഞ്ചായത്ത് ഭരണസമിതി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം.
വാഴാനി, പത്താഴക്കുണ്ട് , ചെപ്പാറ ടൂറിസം കോറിഡോര്‍ പദ്ധതിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതി വാഴാനിയില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ രൂപ രേഖയും തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തെക്കുംകരയിലെ ടൂറിസം കേന്ദ്രങ്ങളുടെ ത്വരിത വികസനം നടപ്പിലാക്കുന്നതിനാണ് ധാരണ. ഇന്ന് രാവിലെ 10 ന് വാഴാനിയില്‍ നിന്നാണ് സംഘത്തിന്റെ പര്യടനം ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."