പീഡാനുഭവ സ്മരണകള്‍ പുതുക്കി ഇന്നു ദുഃഖവെള്ളി
കൊച്ചി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകള്‍ പുതുക്കി ദേവാലയങ്ങളില്‍ ഇന്നു ദുഃഖവെള്ളി ആചരിക്കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ദുഖഃവെള്ളിയുടെ കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണു ശുശ്രൂഷകള്‍.
ഉച്ചകഴിഞ്ഞു 3.15നു കുരിശിന്റെ വഴി. ഫാ. ജോസഫ് പള്ളാട്ടില്‍ സന്ദേശം നല്‍കും. തുടര്‍ന്നു നഗരികാണിക്കല്‍. ഏഴിനു പട്ടണം ചുറ്റിയുള്ള കുരിശിന്റെ വഴി. 10.45നു കബറടക്ക ശുശ്രൂഷ. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ ഏഴിന് ആഘോഷമായ കുരിശിന്റെ വഴിയോടെ ദുഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.
ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ വചനപ്രഘോഷണം നടത്തും. വൈകുന്നേരം 4.30ന് കുരിശിന്റെ ആരാധന. ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബനം. ഫാ. സോജന് മാളിയേക്കല്‍ സന്ദേശം നല്‍കും. രാത്രി 12നു കബറടക്ക ശുശ്രൂഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."