കിണറ്റില്‍ കീടനാശിനി ഒഴിച്ചതായി പരാതി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ചാമപ്പാറ ഒന്‍പതാം വാര്‍ഡിലെ പണിയ കോളനിയില്‍ നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കോളനിയോട് ചേര്‍ന്ന കിണറ്റില്‍ മാരകമായ കീടനാശിനി ഒഴിച്ചതായി പരാതി.
പുലര്‍ച്ചെ വെള്ളമെടുക്കാനെത്തിയപ്പോള്‍ ഉണ്ടായ രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് ടിന് കീടനാശിനികളുടെ കുപ്പി കണ്ടെത്തിയത്.
തുടര്‍ന്ന് പൊലിസിലും ആരോഗ്യവകുപ്പിലും പരാതി നല്കി. പൊലിസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കീടനാശിനി തളിച്ച കിണര്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, പഞ്ചായത്ത് അംഗം ബിജു പുലക്കുടി എന്നിവര്‍ സന്ദര്‍ശിച്ചു.
അടിയന്തരമായി കോളനിയില്‍ കുടിവെള്ളമെത്തിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും കീടനാശിനി ഒഴിച്ചവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."