ബഹ്റൈനില്‍ 'ബറാഅത്ത് രാവ്' ഇന്ന്; സമസ്ത ബഹ്റൈന്‍ ആത്മീയ സംഗമം മനാമയില്‍
മനാമ: ബറാഅത്ത് രാവിനോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബറാഅത്ത് ദിന ആത്മീയ സംഗമം ഏപ്രില്‍ 19 വെള്ളിയാഴ്ച രാത്രി 9 മുതല്‍ 10 .30 വരെ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ബറാഅത്ത് ദിന സന്ദേശം, നസ്വീഹത്ത്, ഖുര്‍ആന്‍ പാരായണം, ദിക്റ് ദുആ മജ്ലിസ്, സമൂഹ പ്രാര്‍ത്ഥന എന്നിവ ഉള്‍പ്പെടെയുള്ള ആത്മീയസംഗമം അന്നദാനത്തോടെ സമാപിക്കും.
നസ്വീഹത്തിനും പ്രാര്‍ത്ഥനക്കും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.
വിശുദ്ധ റമസാന്‍ മാസത്തിനു മുന്നോടിയായി എത്തുന്ന പവിത്രമായ രാവാണ് ശഅ്ബാന്‍ 15ന്റെ രാവായ ബറാഅത്ത് രാവ്. ലൈലത്തുല്‍ റഹ് മ(കാരുണ്ണ്യ രാത്രി), ലൈലത്തുല്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലത്തു സ്വക്ക്(വിധി തീര്‍പ്പു രാത്രി), ലൈലത്തുല്‍ ബറാഅ(വിമോചന രാത്രി) എന്നിങ്ങിനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ രാത്രിയുടെ മഹത്വവും പ്രാധാന്യവും പണ്ഢിതന്മാര് വിശദീകരിച്ചിട്ടുണ്ട്ട്.
ഈ രാത്രിയില്‍ ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, പാരത്രിക മോക്ഷം എന്നിവ ലക്ഷ്യമാക്കി വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീന്‍ മൂന്നു തവണ പാരായണം ചെയ്യലും വിവിധ ദിക്ര്!ദുആകള്‍ അധികരിപ്പിക്കലും വിശ്വാസികള്‍ ക്കിടയില് പതിവുള്ളതും ഏറെ പ്രതിഫലാര്‍ഹവുമാണെന്ന് പണ്ഢിതര്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ രാവില്‍ അല്ലാഹു ധാരാളം പേര്‍ക്ക് മഗ്ഫിറത്ത് (പാപമോചനം) നല്‍കുമെന്ന ഹദീസുകളുമുണ്ട്.
അതേ സമയം പരസ്പരം പിണങ്ങി നില്‍ക്കുന്നവര്‍ക്ക് ബറാഅത്ത് രാവിന്റെ മഹത്വവും പുണ്യവും ലഭിക്കില്ലെന്ന് പണ്ഢിതര്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ വീട്ടുകാരെയും തന്റെ കീഴിലുള്ളവരെയും പരമാവധി സന്തോഷിപ്പിക്കുകയും കുടുംബാഗങ്ങളോട് കൂടുതല്‍ കാരുണ്ണ്യത്തോടെ വര്‍ത്തിക്കുകയും ചെയ്യണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
പരസ്പരം മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മറ്റുള്ളവര്‍ക്കിടയില്‍ സന്തോഷം പങ്കിട്ടും ഈ രാവും പകലും വിശ്വാസികള്‍ കൂടുതല്‍ സജീവമാക്കാറുണ്ട്. നാട്ടിലെ ഗൃഹാതുര സ്മരണകള്‍ അയവിറക്കി ഗള്‍ഫിലെ പ്രവാസികുടംബങ്ങളിലും ഇത്തരം സുകൃതങ്ങള്‍ നില നില്‍ക്കുന്നുണ്ട്.
ബറാഅത്ത് ദിനത്തോടനുബന്ധിച്ച് അനുഷ്ടിക്കുന്ന പ്രത്യേക സുന്നത്ത് നോമ്പ് (ഐഛിക വൃതാനുഷ്ഠാനം) ഏറെ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണ്. ബഹ്റൈനിലിത് ശനിയാഴ്ചയാണ്. ബഹ്റൈനിലെ ശാഫിഈ പണ്ഢിതന്മാരുടെ അറിയിപ്പ് അനുസരിച്ചാണിതെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഇവിടെ അറിയിച്ചു.
അതേ സമയം ഒമാന്‍ അടക്കമുള്ള വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും കേരളത്തിലും ശനിയാഴ്ചയാണ് ബറാഅത്ത് രാവ്. ഞായറാഴ്ച പകലിലാണ് വൃതാനുഷ്ഠാനം.
ചാന്ദ്രമാസത്തിലെ അയ്യാമുല്‍ ബീള് എന്നറിയപ്പെടുന്ന 13,14,15 ദിവസങ്ങള്‍ നോമ്പനുഷ്ടിക്കല്‍ പ്രത്യേകം സുന്നത്തുള്ളതിനാല് ശഅബാന്‍ 13 മുതല്‍ മൂന്നു ദിവസങ്ങളിലായി വൃതമനുഷ്ഠിക്കുന്ന വിശ്വാസികളുമുണ്ട്.
ഏതായാലും ഈ രാവിന്റെ മഹത്വം കൂടുതല്‍ മനസ്സിലാക്കാനും പുണ്യങ്ങള്‍ കരസ്ഥമാക്കാനുമായി വിശ്വാസികള്‍ ഇന്ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ സംഗമിക്കും. സമസ്ത ബഹ്റൈന്‍ കേന്ദ്രഏരിയാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കും.
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +97335107554.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."