പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് സംരംഭ ധനസഹായ പദ്ധതി
തൃശൂര്‍: പത്തോ അതിലധികമോ പട്ടികജാതി വിഭാഗക്കാര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വാശ്രയ സംഘങ്ങള്‍ക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുളള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭ ആരംഭത്തിനുളള ധനസഹായ പദ്ധതിക്ക് തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി 15 ലക്ഷം രൂപ മുതല്‍ മുടക്കുളള സംരംഭങ്ങള്‍ക്കുള്ള പ്രോജക്ടുകളാണ് പരിഗണിക്കുക.
അംഗീകരിക്കപ്പെടുന്ന പ്രോജക്ടുകളുടെ 75 ശതമാനം തുക (പരമാവധി 10 ലക്ഷം രൂപ) രണ്ട് ഗഡുക്കളായി ബന്ധപ്പെട്ട സ്വയം സഹായ സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ അനുവദിച്ച് നല്‍കും. മുതല്‍ മുടക്കിന്റെ 25 ശതമാനം വരുന്ന തുക ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ കണ്ടെത്തുകയോ ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കുകയോ ചെയ്യണം.
ആവശ്യമായ ഓഫിസ്‌കെട്ടിട സൗകര്യം സ്വന്തം നിലയിലോ വാടകയ്‌ക്കോ ലഭ്യമാക്കണം. ആവശ്യമായ അനുമതിപത്രങ്ങളും വേണം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അംഗീകൃത രജിസ്‌ട്രേഷനും ഉളള സ്വാശ്രയ സംഘങ്ങളുടെ അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുക.
പ്രോജക്ട് റിപ്പോര്‍ട്ട്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സംഘാംഗളുടെ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്മുനിസിപ്പാലിറ്റികോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം.
വിശദവിവരങ്ങള്‍ അയ്യന്തോളിലുളള തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നിന്നും ബ്ലോക്ക്മുനിസിപ്പാലിറ്റികോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0487 2360381.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."