വീഴുമലയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം
ആലത്തൂര്‍: ആലത്തൂര്‍ കാട്ടുശ്ശേരി വീഴുമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു. ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് മാലിന്യത്തിന് തീപിടിച്ചത്. എട്ട് ടാങ്ക് വെള്ളം ഉപയോഗിച്ചാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. സമീപത്തെ എസ്റ്റേറ്റുകളിലേക്കും വനത്തിലേക്കും തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രദ്ധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
മാലിന്യങ്ങള്‍ക്കു തീപിടിച്ചതിനെ തുടര്‍ന്ന് ശക്തമായ പുകയും തീയും ഉണ്ടായത് സമീപപ്രദേശത്തെ കാട്ടുശ്ശേരി വാവേലിയിലെ ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടായി. തുടക്കത്തില്‍ അണക്കമായിരുന്ന തീ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലെ ജീവനക്കാരുടെ അനാസ്ഥ മൂലം ശക്തമാവുകയായിരുന്നു. 20 വര്‍ഷമായി കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ആണ് ഇവിടെ ഉണ്ടായിരുന്നുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. ഹിതേഷ് നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ലീവിങ് ഫയര്‍മാന്‍ നാരായണന്‍, ഡ്രൈവര്‍ മെക്കാനിക് ബാബു, ഫയര്‍മാന്മാരായ രാഹുല്‍, വിപിന്‍ദാസ്, പ്രവീണ്‍, ഗുരുവായൂരപ്പന്‍, മുസ്തഫ, വടക്കഞ്ചേരി നിലയത്തിലെ ലീഡിങ് ഫയര്‍മാന്‍ പ്രസാദ്, ഫയര്‍മാന്‍ മാരായ മഹേഷ്, സതീഷ്, രഞ്ജിത്ത്, രാഹുല്‍, മഹേഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ ഷാഫി, ശ്രീരാജ് ആര്‍. നായര്‍, ഹോംഗാര്‍ഡ് രാംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാലിന്യത്തില്‍നിന്ന് പുക ഉയരുന്നത് ജനവാസ മേഖലക്ക് ദുരിതമായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."