കരിപ്പൂര്‍ വിമാനാപകടം ആശുപത്രി വിടാതെ ഇപ്പോഴും 83 പേര്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തിന് ഇന്നേക്ക് ഒരാഴ്ച പിന്നിടുമ്പോഴും ആശുപത്രിവിടാതെ 83 യാത്രക്കാര്‍.കോഴിക്കോട്,മലപ്പുറം ജില്ലകളിലെ ആശുപത്രികളിലാണ് ഇവര്‍ ചികില്‍സയില്‍ കഴിയുന്നത്.
ഇവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലും 19 പേര്‍ ഗുരതര പരുക്കുകളോടെയുമാണ് ചികില്‍സയിലുളളത്.അപകടത്തില്‍ പരുക്കേറ്റവരില്‍ 89 പേര്‍ വീടുകളിലെത്തി.
കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.40നാണ് ദുബൈയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്ക് വീണ് 18 പേര്‍ മരിച്ചത്.
അതിനിടെ വിമാനത്തിലുണ്ടായിരുന്ന ബാഗേജുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കുന്നതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി തരംതിരിച്ച് അണുനശീകരണം നടത്തിയാണ് ബാഗേജുകള്‍ വിട്ടുനല്‍കുക.യു.എസില്‍ നിന്നുളള 17 അംഗമാണ് ഇതിനായി കരിപ്പൂരിലെത്തിയത്. വിമാനം മഴയും വെയിലും ഏല്‍ക്കാതെ കവറിട്ട് മൂടി കേന്ദ്രസുരക്ഷാ സേനയുടേയും എയര്‍ഇന്ത്യ സുരക്ഷാ ഉദ്യോഗസ്ഥരുടേയും കാവലിലാണ്. അതേസമയം കരിപ്പൂര്‍ വിമാന അപകടത്തിന്റെ പൊലിസ് അന്വേഷണത്തിന്റെ ഭാഗമായുളള മഹ്‌സര്‍ പൂര്‍ത്തിയാക്കി.അശ്രദ്ദമായി അപകടമുണ്ടാക്കി എന്ന കുറ്റം ചുമത്തി ഐ.പി.സി,എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകളും ചുമത്തിയാണ് കരിപ്പൂര്‍ പൊലിസ് എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അപകടത്തില്‍ പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാകുന്നതിനും പൊലിസ് അന്വേഷണം ആവശ്യമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് സമാന്തരമായാണ് പൊലിസ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."