പെസഹ വ്യാഴം ആചരിച്ചു
ഇരിങ്ങാലക്കുട : വലിയ നോമ്പിന്റെ അവസാന നാളുകളിലേക്ക് ക്രൈസ്തവ വിശ്വാസികള്‍ പ്രവേശിച്ചു. വിനയത്തിന്റെയും സ്നേഹത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്നലെ പെസഹ ആചരിച്ചു. വിനയത്തിന്റെ മാതൃകയായി ശിഷ്യരുടെ കാല്‍കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹാവ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ പ്രാര്‍ഥന ശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. യേശു പന്ത്രണ്ട് ശിഷ്യന്മാരുടെ കാല്‍കഴുകി ചുംബിച്ചതിന്റെ സ്മരണയായാണ് വൈദികര്‍ പന്ത്രണ്ട് പേരുടെ കാല്‍കഴുകി ചുംബിച്ചത്. പെസഹാ ആചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടനും മുഖ്യകാര്‍മികത്വം വഹിച്ചു. യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി നാളെ ദുഃഖ വെള്ളി ആചരിക്കും.
തൃശൂര്‍: തൃശൂര്‍ ലൂര്‍ദ്ദ് മെട്രോ പ്പോലീത്തിന് കത്തീഡ്രലില്‍ പെസഹാ വ്യാഴം ആചരിച്ചു.തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ ഭക്ത സംഘടനകളിലെ പന്ത്രണ്ട് യുവജനങ്ങളുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. സഹാ തിരുകര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികനായി കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചാലായക്കല്, സഹവികാരിമാരായ ഫാ. പ്രിന്‍സ് ചിരിയങ്കണ്ടത്ത്, ഫാ. ജോമോന് പൊന്തേക്കന്‍ , ഫാ. ജോസ് കാച്ചപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."