ബാങ്കുകളുടെ ലയനത്തിനെതിരേ കേരളാ എം.പിമാര്‍ രാജ്യസഭയില്‍
ന്യൂഡല്‍ഹി: എസ്.ബി.ടി ഉള്‍പ്പെടെയുള്ള അഞ്ചുബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി ഇടത്, കോണ്‍ഗ്രസ് എം.പിമാര്‍. തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു എം.പിമാര്‍ ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ ശൂന്യവേളയില്‍ ഇന്നലെ സി.പി.എമ്മിന്റെ കെ.കെ രാഗേഷാണ് വിഷയം ഉന്നയിച്ചത്.
എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം കേരളത്തെ ഗുരുതരമായി ബാധിക്കും. എസ്.ബി.ഐയുമായി ലയിക്കുമ്പോള്‍ എസ്.ബി.ടിയുടെ നിരവധി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടേണ്ടി വരും. ഇത് തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയ്ക്കും. കേരളത്തിലെ ജനങ്ങള്‍ എസ്.ബി.ടിയെ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായാണു കണ്ടുവരുന്നത്. മാത്രമല്ല, എസ്.ബി.ടി സംസ്ഥാനത്ത് 60 ശതമാനം വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ടെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.
തുടര്‍ന്നു വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ബാങ്കുകളുടെ ലയനം കേരളത്തെ മൊത്തത്തില്‍ ഇളക്കിമറിക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ലയനത്തിനെതിരേ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."