വിട്ടുമാറാതെ രോഗങ്ങളും അസ്വസ്ഥതകളും
കുടിക്കാന്‍ തീര്‍ത്തും ശുദ്ധമായ ജലം ലഭിക്കാതായതോടെ രോഗങ്ങളും സംജാതമായിരിക്കുന്നു. മഞ്ഞപ്പിത്തം തുടങ്ങിയ കടുത്ത രോഗങ്ങള്‍ കൂടാതെ വിളര്‍ച്ച, ശരീരം വിണ്ടു കീറുക, സൂര്യാഘാതം, അലര്‍ജി, ചര്‍ദ്ദി, കടുത്ത പനി തുടങ്ങി നിരവധിയായ അസ്വസ്ഥതകളാണു ജനത്തെ വലക്കുന്നത്.
നിര്‍ജലീകരണം നിമിത്തം പലരും തലകറങ്ങി വീഴുന്നത് പതിവായിരിക്കുന്നു. ചികിത്സയുണ്ടെങ്കിലും വേനല്‍ക്കാലത്ത് ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുകയും ശുദ്ധജലം കുടിക്കുന്നതുമാണു മുന്‍കരുതല്‍.
കൊടും ചൂടില്‍ വയറിളക്കം, ചര്‍ദ്ദി, ചൂടുകുരു എന്നിവ ബാധിച്ചാണു കൂടുതല്‍ പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്കെത്തിയതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി ദിനേശ് കുമാര്‍ പറഞ്ഞു. ശുദ്ധജലമായാലും വേനല്‍ക്കാലത്തു തിളപ്പിച്ചു കുടിക്കുന്നതാണ് ഉത്തമമെന്നും വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ യഥേഷ്ടം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. സൂര്യാഘാതം പോലുള്ളവ ബാധിക്കാതിരിക്കാന്‍ വേനലില്‍ ജോലി ചെയ്യരുതെന്നും ജോലി സമയം ഇപ്പോള്‍ ക്രമീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."