'ജനാധിപത്യത്തിന്റെ കറുത്ത ദിനം, സുപ്രിം കോടതി സ്വയം തരംതാണിരിക്കുന്നു'- ഭൂഷണെതിരായ വിധിയില്‍ രൂക്ഷ പ്രതികരണവുമായി രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രിംകോടതിവിധിയില്‍ രൂക്ഷ പ്രതികരണവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.
ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്നാണ് കോടതി നടപടിയെ ഗുഹ വിശേഷിപ്പിച്ചത്. പ്രശാന്ത് ഭൂഷണെതിരെ എടുത്തിരിക്കുന്ന നടപടിയിലൂടെ സുപ്രിം കോടതി സ്വയം താഴുകയും ജനാധിപത്യഭരണത്തെ താഴ്ത്തുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Through this act, the Supreme Court has let itself down, and has let the Republic down too. A dark day for Indian democracy.https://t.co/owN10z95FG
— Ramachandra Guha (@Ram_Guha) August 14, 2020
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിക്കുകയും ചെയ്തു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.
50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കൊവിഡ് കാലത്ത് സുപ്രിംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഇതിന് പിന്നാലെ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലുകളായാലും എതിരഭിപ്രായങ്ങളായാലും അപ്രിയ കാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.
ആഗസ്റ്റ് 20 ന് ശിക്ഷയില്‍ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."