ആമ്പിലാട് വയല്‍ നികത്തല്‍ കര്‍ഷകസംഘം തടഞ്ഞു
കൂത്തുപറമ്പ്: ആമ്പിലാട് സ്വകാര്യ വ്യക്തി വയല്‍ നികത്തുന്നതായി പരാതി. ആമ്പിലാട് പാടശേഖരത്തിന്റെ ഭാഗമായുള്ള വയല്‍ നികത്തുന്നതായാണ് പരാതി. നികത്തിയ വയല്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍ എന്നീ സംഘടനകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.
വിദ്യാര്‍ഥികളടക്കമുള്ളവര്‍ കടന്നു പോകുന്ന നടപ്പാതയോട് ചേര്‍ന്ന് വലിയ കുഴിയും എടുത്തിട്ടുണ്ട്. വാഴ നടാനാണ് കുഴിയെടുത്തതെന്ന് സ്ഥലം ഉടമ പറയുന്നതെങ്കിലും ഈ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കര്‍ഷക സംഘം കൂത്തുപറമ്പ് വില്ലേജ് കമ്മിറ്റി, കര്‍ഷക തൊഴിലാളി യൂനിയന്‍ കൂത്തുപറമ്പ് വെസ്റ്റ് വില്ലേജ് കമ്മിറ്റി എന്നിവ സംയുക്തമായി കൂത്തുപറമ്പ് നഗരസഭ, വില്ലേജ് ഓഫിസ്, കൃഷിഭവന്‍ എന്നിവിടങ്ങളിലാണ് പരാതി നല്‍കിയത്.
വയല്‍ നികത്താനായെടുത്ത കുഴികള്‍ അപകടത്തിനിടയാക്കുമെന്നും വയല്‍ നികത്തുന്നത് മൂലം സമീപത്തെ വയലുകളില്‍ കൃഷി ചെയ്യാന്‍ സാധിക്കില്ലെന്നും കര്‍ഷക സംഘം ഭാരവാഹികള്‍ പറയുന്നു. വയല്‍ നികത്തുന്നതിനെതിരേ ഇവിടെ ഫ്‌ളക്‌സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."