സഊദിയിൽ ഇന്ന് 2,566 രോഗ മുക്തി, 35 മരണം, 1,383 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,566 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 35 രോഗികൾ മരണപ്പെടുകയും 1,383 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
#عاجل | #وزارة_الصحة:
— واس العام (@SPAregions) August 14, 2020
الحالات الجديدة: 1383 إصابة.
التعافي: 2566 حالة.
الوفيات: 35 حالة. #واس_عام pic.twitter.com/gizgtkJzqt
29,605 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,782 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ മക്കയിൽ 81 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ഹായിൽ 77, ജിദ്ദ 69, റിയാദ് 63, ഹുഫൂഫ് 58, ജസാൻ 57, എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,338 ആയും വൈറസ് ബാധിതർ 295,902 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,566 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 262,959 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."