കോണ്‍ഗ്രസ് വിട്ട് പ്രിയങ്ക ചതുര്‍വേദി പോയത് ശിവസേനയിലേക്ക്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി നേരെ പോയത് ശിവസേനയിലേക്ക്. രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രിയങ്കയുടെ കൂടുമാറ്റം. വാര്‍ത്താസമ്മേളനം വഴിയാണ് അവര്‍ തന്റെ കൂടുമാറ്റം അറിയിച്ചത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയും അവരോടൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു.
സ്ത്രീകളേയും യുവാക്കളേയും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ശിവസേനയെന്ന് അവര്‍ പറഞ്ഞു. മുംബൈയില്‍ ജനിച്ചു വളര്‍ന്ന തനിക്ക് ശിവസേനയെ ചെറുപ്പം മുതലേ അറിയാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. താന്‍ തന്റെ വേരുകളിലേക്ക് മടങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ അപമാനിച്ചവരെ തിരിച്ചെടുത്തതിലുള്ള പ്രതിഷേധം ട്വിറ്റര്‍ വഴി അറിയിച്ചതിനു പിന്നാലെയാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
പാര്‍ട്ടി പദവിയും പ്രാഥമിക അംഗത്വവും രാജിവച്ചു. കത്ത് നേതൃത്വത്തിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചത്.
ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."