'വിദഗ്ധ സമിതി റിപ്പോര്‍ട്ട് വഞ്ചനാപരം'
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വഞ്ചനാപരമാണെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി.
രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍ കിണറുകള്‍ മലിനമാക്കുന്ന മാലിന്യ പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാനുള്ള ഒരു നിര്‍ദേശവും റിപ്പോര്‍ട്ടിലില്ല. അക്കാദമി വികസനം മുന്നില്‍കണ്ട് രണ്ടുവര്‍ഷം മുമ്പ് നാവിക അക്കാദമി അധികൃതര്‍ തീരുമാനമെടുക്കുകയും 10 മാസം മുമ്പ് ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്ത പുതിയ മാലിന്യപ്ലാന്റാണു വിദഗ്ധ സമിതി പുതിയ പ്ലാന്റായി ഉയര്‍ത്തി കാട്ടുന്നത്. ജനദ്രോഹമായ നിലവിലെ പ്ലാന്റ് പൂര്‍ണമായും മാറ്റാനോ അതിനു സമയപരിധി നല്കുന്ന കാര്യമോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതു തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാലിന്യ പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ അനിശ്ചിതകാല സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നും ജന ആരോഗ്യ സംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."