കേരളത്തില്‍ പതിനൊന്നിടത്ത് എ.എ.പി പിന്തുണ യു.ഡി.എഫിന്, മലപ്പുറം ഒഴിച്ചിട്ടു: കേന്ദ്ര നേതൃത്വം വിശദീകരണം തേടി
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി സംസ്ഥാന നേതൃത്വം മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ തീരുമാനം എടുത്തില്ല.
പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന് പിന്തുണ നല്‍കിയവര്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയില്ല.
എന്‍.ഡി.എ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ പിന്തുണക്കുക എന്നതാണെത്രെ എ.എ.പി നിലപാട്. എന്നാല്‍ മലപ്പുറത്ത് ആ സാധ്യത പി.കെ കുഞ്ഞാലിക്കുട്ടിക്കല്ലാതെ മറ്റാര്‍ക്കാണെന്ന ചോദ്യത്തിനും എ.എ.പി മറുപടി നല്‍കിയിട്ടില്ല.
12 ലോക്‌സഭ മണ്ഡലത്തില്‍ 11ലും ആം ആദ്മി യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്നും വടകരയിലെയും തെക്കന്‍ കേരളത്തിലെ മറ്റു ഏഴ് മണ്ഡലത്തിലെയും നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സി.ആര്‍ നീലക്ണ്‍ഠന്‍ അറിയിച്ചത്.
എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ കേന്ദ്ര നേതൃത്വം വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ട് മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനോട് ദക്ഷിണേന്ത്യയുടെ ചുമതയുള്ള സോമനാഥ് ഭാരതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ആംആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടത് രാഷ്ട്രീയ കാര്യസമിതി തീരുമാന പ്രകാരമാണ്. എന്നാല്‍ കമ്മിറ്റി അറിയാതെയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിക്കൊണ്ടുള്ള പ്രസ്താവന ഉണ്ടായതെത്രെ.
ദല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മിലുള്ള സഖ്യ ചര്‍ച്ച വഴി മുട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
11 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ എഎപി പിന്തുണയ്ക്കുമെന്ന് നീലകണ്ഠന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെ പിന്തുണ പഖ്യാപിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാനാണ് നീലകണ്ഠന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."