തിരികേ തിരുമുറ്റത്തേക്ക് പദ്ധതി കാട്ടാമ്പള്ളി ഗവ. യു.പി സ്കൂളില്‍ ചേര്‍ന്നത് 13 കുരുന്നുകള്‍
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'തിരികെ തിരുമുറ്റത്തേക്ക് ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ഥി-യുവജന സംഘടനാപ്രതിനിധികള്‍ കുട്ടികളെ ക്ഷണിക്കാന്‍ വീടുകളിലെത്തി.
ഏതാനും മണിക്കൂറുകള്‍ കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ നേതൃത്വത്തില്‍ കാട്ടാമ്പള്ളി ഗവ. എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസ്സിലേക്ക് 13 കുട്ടികളെ ചേര്‍ക്കാന്‍ കഴിഞ്ഞു.
ഇവര്‍ക്ക് സ്കൂള്‍ വക യൂനിഫോമിനോടൊപ്പം പി.ടി.എ വൈസ് പ്രസിഡന്റ് സ്പോണ്സര് ചെയ്ത കുടയും സമ്മാനമായി നല്കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തില്‍ യുവജനങ്ങളെ കൂടി പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തായിരുന്നു കാട്ടാമ്പള്ളിയില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.
എല്ലാ പ്രമുഖ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെയും ജില്ലാ നേതാക്കള്‍ തന്നെ കുട്ടികളെ ക്ഷണിക്കാനെത്തി.
ഇവരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്നതോടെ പ്രവേശന കാംപയിന് നാടിന്റെ ഉല്‍സവമായി മാറി. ഗൃഹസന്ദര്‍ശന കാംപയിനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, അജിത് മാട്ടൂല്‍, പി.പി ഷാജിര്‍, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ സോമന്, വി.കെ സനോജ്, മനുതോമസ്, റിജില്‍ മാക്കുറ്റി, ഷറഫുദ്ദീന് കാട്ടാമ്പള്ളി, കെ.വി രജീഷ്, ഉത്തമന് വേലിക്കകത്ത്, പി.എം അഖില്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമ്മാസ്, ഷിബിന്‍, ആദര്‍ശ്, ഇജാസ് ആറളം, പ്രേംസായ്, സനില്‍, പി അബ്ദുല്ലത്തീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."