യുവാവ് അറസ്റ്റില്‍
കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി മംഗാലപുരത്തുനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച 15 ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഫേസ്ബുക്കില്‍ വര്‍ഗീയമായി അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍.
കോതമംഗലം പൈങ്ങോട്ടൂര്‍ കോനാമ്പറത്ത് വീട്ടില്‍ ബിനില്‍ സോമസുന്ദരത്തെയാണ് (42) എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് പിഞ്ചുകുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടത്. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്തെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് മറ്റൊരു കുറിപ്പുമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ ഈ വിശദീകരണവും വിഫലമായതോടെ, താന്‍ മദ്യലഹരിയില്‍ ആയിരിക്കുമ്പോഴാണ് പോസ്റ്റിട്ടതെന്ന് വീണ്ടും കുറിപ്പിട്ടു. ഇതൊന്നും പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ തക്കതായിരുന്നില്ല.
അതിനിടെ ഫേസ്ബുക്ക്് പോസ്റ്റ് സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷനര്‍ എസ്. സുരേന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സൈബര്‍ സെല്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് പൊലിസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നെടുങ്കണ്ടത്തുനിന്ന് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരേ 153 എ, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിനിലിനെതിരേ കൂടുതല്‍ അന്വേഷണം നടത്താനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. ഹിന്ദുരാഷ്ട്ര സേവകനെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണം എന്ന പേരില്‍ സന്നിധാനത്തും പരിസത്തും നില്‍ക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫേസ്ബുക്ക് വാളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."