യൂത്ത് ലീഗ് 'യൂത്ത് മീറ്റ് ' മെയ് രണ്ടിന്
കോഴിക്കോട്: 'സമകാലിക രാഷ്ട്രീയം സമഗ്രമായി ചര്‍ച്ച ചെയ്യുന്നതിനും വിശകലനം നടത്തുന്നതിനും ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മെയ് രണ്ടിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ 'യൂത്ത് മീറ്റ് ' സംഘടിപ്പിക്കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനായി ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ച ആശയങ്ങളും ഭരണാനുഭവം ജനങ്ങള്‍ക്ക് നല്‍കുന്ന നേര്‍ സാക്ഷ്യങ്ങളും വിപരീത ദിശയിലാണ്.
ശക്തമായ പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും സര്‍ക്കാരിനെ തിരുത്താനുള്ള യുവജന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനും സംഘടനാ ഭാരവാഹികളെ കൂടുതല്‍ പ്രാപ്തമാക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജന. സെക്രട്ടറി കെ.കെ നവാസ്, ട്രഷറര്‍ പി.പി റഷീദ്, ഭാരവാഹികളായ ജഅ്ഫര്‍ സ്വാദിഖ്, എ.കെ ഷൗക്കത്ത് അലി, എ. ഷിജിത്ത്ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."